കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണം: കെകെഎന്‍ടിസി
കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണം: കെകെഎന്‍ടിസി
ഇടുക്കി: കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ 18 മാസമായി മുടങ്ങിയതോടെ തൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തിലെന്ന് കെകെഎന്‍ടിസി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജി തത്തംപള്ളില്‍. പെന്‍ഷന്‍ ആനുകൂല്യം ആശ്രയിച്ച് ഉപജീവനം നടത്തുന്നവര്‍ നിരവധിയാണ്. പെന്‍ഷന്‍ തുകയായ 1600 രൂപ ഒന്നര വര്‍ഷമായി ലഭിക്കുന്നില്ല. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വണ്ടന്‍മേട് ആമയാറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മാരിയമ്മയെ ഭാരവാഹികള്‍ സന്ദര്‍ശിച്ചു.
What's Your Reaction?