മൂന്നാറില്‍ ലയത്തിന് തീപിടിച്ചു: 7 വീടുകള്‍ കത്തിനശിച്ചു
മൂന്നാറില്‍ ലയത്തിന് തീപിടിച്ചു: 7 വീടുകള്‍ കത്തിനശിച്ചു

ഇടുക്കി: മൂന്നാറില്‍ തൊഴിലാളി ലയത്തിന് തീപിടിച്ച് എട്ട് മുറി ലയത്തിലെ ഏഴ് വീടുകള്‍ കത്തിനശിച്ചു. കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനില്‍ വ്യാഴാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം. ആളപായമില്ല. മൂന്നാറില്‍നിന്ന് അഗ്‌നിശമനസേനാ വിഭാഗവും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. തൊഴിലാളി കുടുംബങ്ങളെ മറ്റ് ലയങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
What's Your Reaction?






