ഹൈറേഞ്ച് മേഖലയില്‍ കാട്ടുപന്നിശല്യം രൂക്ഷം
ഹൈറേഞ്ച് മേഖലയില്‍ കാട്ടുപന്നിശല്യം രൂക്ഷം

ഇടുക്കി: ഹൈറേഞ്ച് മേഖലയില്‍ കാട്ടുപന്നിശല്യം അതിരൂക്ഷം. നെടുങ്കണ്ടം ബിഎഡ് കോളേജ് ജങ്ഷനില്‍ വിവിധ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് കാട്ടുപന്നിയിറങ്ങിയത്. വ്യാഴാഴ്ച പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങിയ ആളുകളാണ് ഇവയെ കണ്ടത്. ഇതുവഴിയെത്തിയ ബൈക്ക് യാത്രികന്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. കഴിഞ്ഞ കുറച്ചുനാളായി ടൗണിനോട് ചേര്‍ന്നുള്ള കുറ്റിക്കാടുകളില്‍ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. രാത്രിയെന്നോ പകല്‍യെന്നോ വ്യത്യാസമില്ലാതെ ഇവ ടൗണിലേക്ക് ഇറങ്ങുന്ന സാഹചര്യമാണ് ഉള്ളത്. തൂക്കുപാലം ഭാഗത്ത് മുമ്പ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികനും ഓട്ടോറിക്ഷ തൊഴിലാളിക്കും പരിക്കേറ്റിരുന്നു. ആളുകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത വിധം കാട്ടുപന്നി ശല്യം രൂക്ഷമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല എന്നാണ് പരാതി.
What's Your Reaction?






