സീഡ് സൊസൈറ്റി പദ്ധതികള്‍ മുടങ്ങിട്ട് മാസങ്ങള്‍: വണ്ടന്‍മേട് പൊലീസില്‍ പരാതി നല്‍കി ഫീല്‍ഡ് പ്രൊമോട്ടര്‍മാര്‍
സീഡ് സൊസൈറ്റി പദ്ധതികള്‍ മുടങ്ങിട്ട് മാസങ്ങള്‍: വണ്ടന്‍മേട് പൊലീസില്‍ പരാതി നല്‍കി ഫീല്‍ഡ് പ്രൊമോട്ടര്‍മാര്‍

ഇടുക്കി: സീഡ് സൊസൈറ്റി മുഖേന നടപ്പിലാക്കി വന്ന പദ്ധതികള്‍ നിലച്ചതോടെ ചക്കുപള്ളം പഞ്ചായത്തിലെ ഫീല്‍ഡ് പ്രൊമോട്ടര്‍മാര്‍ വണ്ടന്‍മേട് പൊലീസില്‍ പരാതി നല്‍കി. പദ്ധതി പ്രകാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കുകയോ അല്ലെങ്കില്‍ എത്രയും വേഗം അടച്ച പണം തിരികെ നല്‍കുന്നതിനോ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ചക്കുപള്ളം പഞ്ചായത്തില്‍ 1600 ലേറെ ഗുണഭോക്താക്കളാണ് ഉള്ളത്. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ പണം സ്വീകരിച്ചിട്ടുള്ള പദ്ധതികളാണ് മുടങ്ങി കിടക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം സീഡ് കോ-ഓര്‍ഡിനേറ്റര്‍ അനന്തു കൃഷ്ണന്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായതോടെയാണ് ഇവര്‍ പരാതിയുമായി രംഗത്തെത്തിയത്. ജൈവവളം, ലാപ്‌ടോപ്പ് തയ്യല്‍ മെഷീന്‍ അടക്കം 7കോടിയുടെ പദ്ധതികള്‍ പഞ്ചായത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. നിലവില്‍ വിവിധ പദ്ധതികള്‍ക്കായി ഒരുകോടി രൂപ ഗുണഭോക്താക്കളില്‍ നിന്ന് സമാഹരിച്ച് സൊസൈറ്റിയുടെ അക്കൗണ്ടുകളിലേക്ക് അയച്ചിട്ടുള്ളത്. ഗുണഭോക്തൃ വിഹിതമായി വാങ്ങിയ തുകയില്‍ നിന്ന് ഒരുരൂപ പോലും ഫീല്‍ഡ് പ്രൊമോട്ടര്‍മാര്‍ സ്വന്തമായി ചിലവഴിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു
What's Your Reaction?






