ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ഒന്നാം സ്ഥാനം നേടി ഹൈറേഞ്ച് സ്‌പോര്‍ട്‌സ് അക്കാദമി
ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ഒന്നാം സ്ഥാനം നേടി ഹൈറേഞ്ച് സ്‌പോര്‍ട്‌സ് അക്കാദമി

ഇടുക്കി: ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടി ഹൈറേഞ്ച് സ്‌പോര്‍ട്‌സ് അക്കാദമി. 466 പോയിന്റ് നേടിയാണ് അക്കാദമി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കിരീടം നിലനിര്‍ത്തിയത്
രണ്ട് ദിവസങ്ങളിലായി നെടുങ്കണ്ടം സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 345 പോയിന്റോടെ എന്‍ ആര്‍സിറ്റി എസ്എന്‍വി സ്‌കൂള്‍ രണ്ടാമതും 297 പോയിന്റോടെ അടിമാലി വിശ്വദീപ്തി സ്‌കൂള്‍ മൂന്നാമതും എത്തി. അണ്ടര്‍ 20 വിഭാഗത്തില്‍ 101 പോയിന്റോടെ അടിമാലി വിശ്വദീപ്തി ഒന്നാമത് എത്തിയപ്പോള്‍ 96 പോയിന്റോടെ ഹൈറേഞ്ച് സ്‌പോര്‍സ് അക്കാദമി രണ്ടാമതും 50 പോയിന്റോടെ ബാലഗ്രാം ജവഹര്‍ലാല്‍ നെഹ്റു കോളേജ് മൂന്നാമതും എത്തി. അണ്ടര്‍ 18 വിഭാഗത്തില്‍ 178 പോയിന്റോടെ ഹൈറേഞ്ച് സ്‌പോര്‍ട്‌സ് അക്കാദമി ചാമ്പ്യന്‍മാരായപ്പോള്‍ 97 പോയിന്റോടെ എന്‍ ആര്‍ സി റ്റി ആണ് റണ്ണര്‍ അപ്. അണ്ടര്‍ 16 വിഭാഗത്തിലും 128 പോയിന്റോടെ ഹൈറെഞ്ച് അക്കാദമി കിരീടം നേടി. 104 പോയിന്റ് നേടിയ കാല്‍വരിമൗണ്ട് കര്‍മ്മല്‍ സ്‌പോര്‍ട്‌സ് ക്ലബ് ആണ് രണ്ടാമത്, വിജയികള്‍ 16 മുതല്‍ 18 വരെ കോഴിക്കോട് നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിക്കും.
What's Your Reaction?






