ഓണക്കാലത്തും വേതനമില്ലാതെ തൊഴിലുറപ്പ് തൊഴിലാളികള്‍
ഓണക്കാലത്തും വേതനമില്ലാതെ തൊഴിലുറപ്പ് തൊഴിലാളികള്‍

ഇടുക്കി: ഓണക്കാലമെത്തിയിട്ടും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം വൈകുന്നതില്‍ പരാതിയുമായി തൊഴിലാളികളും പൊതുപ്രവര്‍ത്തകരും രംഗത്ത്. തൊഴില്‍ തീര്‍ന്നാല്‍ 15 ദിവസത്തിനുള്ളില്‍ വേതനം ലഭിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം ലഭിക്കുമെന്നത് തൊഴിലാളികളുടെ അവകാശമായി തൊഴിലുറപ്പ് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനായി അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്കുപോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. മൂന്ന് മാസമായിട്ട് വേതനം ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇപ്പോള്‍ തൊഴിലുറപ്പ് പണികളും കുറവാണ്. തൊഴിലുറപ്പ് ജോലിക്കിറങ്ങുന്നവരില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ ഏലക്ക എടുക്കാനായി പോകുന്ന സമയമാണ്. പ്രായം ചെന്നവരും മറ്റു ജോലിക്ക് പോകാന്‍ പറ്റാത്തവരുമാണ് സ്ഥിരമായി തൊഴിലുറപ്പിന് ഇറങ്ങുന്നത്. വേതനം ലഭിക്കാത്തതിനാല്‍ ജീവിത ചെലവുകള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കാര്‍ഷിക മേഖലയിലേക്കും ക്ഷീരമേഖലയിലേക്കും തൊഴിലുറപ്പ് ജോലികള്‍ വ്യാപിപ്പിക്കുമെന്ന പ്രചരണങ്ങള്‍ ഉണ്ടെങ്കിലും നാളിതുവരെ നടപ്പിലായിട്ടില്ല. വേതനം ഉടന്‍ ലഭിക്കാന്‍ നടപടി വേണമെന്നും കാര്‍ഷിക മേഖലയിലേക്ക് തൊഴിലുറപ്പ് വ്യാപിപ്പിക്കണമെന്നതുമാണ് തൊഴിലാളികളുടെ ആവശ്യം.
What's Your Reaction?






