കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളിന് പിന്നിലെ മണ്ണ് പൂര്‍ണമായി നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കും മന്ത്രി റോഷി അഗസ്റ്റിന്‍
കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളിന് പിന്നിലെ മണ്ണ് പൂര്‍ണമായി നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കും മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിന് പിന്നിലെ മണ്ണ് പൂര്‍ണമായി നീക്കം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ കടന്ന് പോകുന്ന വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ കെഎസ് ഇബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിലേക്കാണ് കല്ലും മണ്ണും ഇടിഞ്ഞ് വീണത്. ഇതേ തുടര്‍ന്ന് കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലെന്ന് നഗരസഭ എഞ്ചിനിയറിങ് വിഭാഗം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. പിന്നീട് കല്ലും മണ്ണും നീക്കം ചെയ്യാന്‍ നഗരസഭ ഫണ്ട് അനുവദിച്ചു. എന്നാല്‍ ഇതുവരെയും ഇത് പൂര്‍ണമായി മാറ്റിയിട്ടില്ല. മന്ത്രി റോഷി അഗസ്റ്റിനും എം എം മണി എംഎല്‍എയും സ്‌കൂളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
What's Your Reaction?






