കാഞ്ചിയാര്‍ പഞ്ചായത്ത് മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍ 3-ാം ഘട്ടം ഉദ്ഘാടനം നടത്തി
കാഞ്ചിയാര്‍ പഞ്ചായത്ത് മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍ 3-ാം ഘട്ടം ഉദ്ഘാടനം നടത്തി

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തിന്റെയും കുടുംബരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ 3-ാം ഘട്ടം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാരിന്റെ മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ 2025 ജൂലൈ 19 മുതല്‍ നവംബര്‍ 1 വരെയാണ് നടക്കുന്നത്. ഈ കാലയളവില്‍ പഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച സ്‌കൂളുകള്‍, കോളേജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയും എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച പൊതുസ്ഥലങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. യോഗത്തില്‍ പഞ്ചായത്തംഗം ആനന്ദ് അധ്യക്ഷനായി. കോഴിമല രാജാവ് രാമന്‍ രാജമന്നന്‍, പഞ്ചായത്ത് സെക്രട്ടറി സിമി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്തംഗം ജലജ വിനോദ്, റോയ് എവറസ്റ്റ്, സ്‌കൂള്‍ എച്ച്എം ലേഖ തോമസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സ്‌നേഹ സേവ്യര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അനീഷ് ജോസഫ്, വിജിത വി എസ്, നിഖിത പി സുനില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






