തങ്കമണി ബസ് സ്റ്റാന്‍ഡ്: പൊളിച്ചുമാറ്റിയ സ്ഥാപനത്തിലെ നിര്‍മാണ സാമഗ്രികള്‍ മറിച്ചുവിറ്റതായി പരാതി
തങ്കമണി ബസ് സ്റ്റാന്‍ഡ്: പൊളിച്ചുമാറ്റിയ സ്ഥാപനത്തിലെ നിര്‍മാണ സാമഗ്രികള്‍ മറിച്ചുവിറ്റതായി പരാതി

ഇടുക്കി: തങ്കമണി ബസ് സ്റ്റാന്‍ഡിനായി കാമാക്ഷി പഞ്ചായത്ത് ഏറ്റെടുത്ത് പൊളിച്ചുമാറ്റിയ കെട്ടിടത്തിന്റെ നിര്‍മാണ സമാഗ്രികള്‍ അനധികൃതമായി വില്‍പ്പന നടത്തിയതായി പരാതി. പരസ്യം നല്‍കി ലേലം ചെയ്ത് വില്‍പ്പന നടത്തേണ്ടിയിരുന്ന വസ്തുക്കളാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വകാര്യ വ്യക്തികള്‍ക്ക് വില്‍പ്പന നടത്തിയത്. ഭരണകക്ഷിയിലെ ചിലരുടെ താല്‍പര്യങ്ങള്‍ക്ക് പഞ്ചായത്ത് ഭരണസമിതിയും കൂട്ടുനിന്നതോടെ പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ആസ്ബറ്റോസ്, ഒറാലിയം ഷീറ്റുകള്‍, ഷട്ടറുകള്‍, കരിങ്കല്ല് ഉള്‍പ്പെടെയുള്ള നിര്‍മാണ വസ്തുക്കളാണ് ലേലം ചെയ്ത് വില്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ കരിങ്കല്ല് ഒഴികെ ബാക്കിയെല്ലാം ഭരണസമിതിയിലെ ചിലരുടെ ഒത്താശയാല്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കി. അനധികൃതമായി വില്‍പ്പന നടത്തിയ വസ്തുക്കള്‍ പിടിച്ചെടുത്ത് പുനര്‍ലേലം ചെയ്തില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഡിസിസി എക്‌സിക്യൂട്ടീവ് അംഗം ജോസഫ് മണി പറഞ്ഞു. ഇക്കാര്യത്തില്‍ വലിയ അഴിമതിയാണ് നടത്തിയിട്ടുള്ളതെന്നും ഇത് സംബന്ധിച്ച് പഞ്ചായത്ത് തല ഓംബുഡ്‌സ്മാന്‍ ഉള്‍പ്പെടെ പരാതി നല്‍കുമെന്നും പൊതുപ്രവര്‍ത്തകര്‍ പറഞ്ഞു.
What's Your Reaction?






