വാത്തിക്കുടി പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തില്‍ അഴിമതിയെന്ന് പരാതി: അന്വേഷണം വേണമെന്ന് നാട്ടുകാര്‍
വാത്തിക്കുടി പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തില്‍ അഴിമതിയെന്ന് പരാതി: അന്വേഷണം വേണമെന്ന് നാട്ടുകാര്‍
ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് പൂര്‍ത്തീകരണം വൈകുന്നു. 4.55 കോടി രൂപ മുതല്‍മുടക്കില്‍ മുരിക്കാശേരിക്കുസമീപം മൂന്നാംബ്ലോക്കില്‍ 28 കുടുംബങ്ങള്‍ക്കായുള്ള ഫ്‌ളാറ്റിന്റെ നിര്‍മാണം മൂന്നുവര്‍ഷമായിട്ടും എങ്ങുമെത്തിയില്ല. നിര്‍മാണത്തില്‍ അശാസ്ത്രീയതയുള്ളതായി പൊതുപ്രവര്‍ത്തകരും നാട്ടുകാരും ആരോപിച്ചിരുന്നു. കെട്ടിടത്തിന്റെ ഘടന സംബന്ധിച്ചും ആക്ഷേപമുണ്ട്. ഇരുമ്പ് കേഡറിലാണ് കെട്ടിടത്തിന്റെ ഭൂരിഭാഗവും നിര്‍മിക്കുന്നത്. ഫ്‌ളാറ്റില്‍ മുറികള്‍ വേര്‍തിരിക്കുന്ന സിമന്റ് ബോര്‍ഡുകള്‍ ഒഴികെ ബാക്കിയെല്ലാം ഇരുമ്പ് കേഡറില്‍തന്നെ. ഇത് ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാന്‍ കാരണമാകുമെന്നാണ് ആക്ഷേപം.
സമയബന്ധിതമായി പണം ലഭിക്കാത്തതിനാല്‍ ഇതിനോടകം നിരവധി കരാറുകാര്‍ നിര്‍മാണം ഉപേക്ഷിച്ചുപോയി. ഗുണമേന്മയില്ലാത്ത നിര്‍മാണ സാമഗ്രികളാണ് ഉപയോഗിക്കുന്നതെന്നും പരാതിയുണ്ട്. ആദ്യഘട്ടത്തില്‍ ഉപയോഗിച്ച സാധനങ്ങള്‍ പലതും മാസങ്ങളോളം തുരുമ്പെടുത്തവയാണ്. ഇത് ബലക്ഷയത്തിനുകാരണമാകും. ജില്ലയില്‍ മറ്റിടങ്ങളില്‍ ഇതേരീതിയില്‍ നിര്‍മിച്ച ഫ്‌ളാറ്റുകള്‍ വിജയകരമല്ലെന്നുകണ്ടെത്തിയിട്ടും ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് തട്ടിപ്പ് നടത്തുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു. നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം.
What's Your Reaction?