റോട്ടറി വുമണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഫ്രീഡം ഓഫ് സ്മൈല്‍സ് പരിപാടി നടത്തി
റോട്ടറി വുമണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഫ്രീഡം ഓഫ് സ്മൈല്‍സ് പരിപാടി നടത്തി
ഇടുക്കി: റോട്ടറി വുമണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഫ്രീഡം ഓഫ് സ്മൈല്‍സ് പ്രോഗ്രാം സംഘടിപ്പിച്ചു. കട്ടപ്പന കല്യാണത്തണ്ട് അങ്കണവാടിയില്‍ നഗരസഭ കൗണ്‍സിലര്‍ ഷാജി കൂത്തോടി ഉദ്ഘാടനം ചെയ്തു. സോണിയ ഷാജി ആധ്യക്ഷയായി. പരിപാടിയോടനുബന്ധിച്ച് അങ്കണവാടിയിലേയ്ക്ക് ആവശ്യമായ ഉപകരണങ്ങളും കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങളും വിതരണം ചെയ്തു. ക്ലബ് സെക്രട്ടറി അന്ന ജെറിന്‍, ട്രഷറര്‍ റോസ് ജോസ്‌കുട്ടി, ഡോ.നന്ദന വണ്ടാനത്ത്, അനറ്റ് കൊല്ലംകുടി, സിനി ജയ്‌മോന്‍, ശ്രീജ ബേസില്‍, രമ്യ അരുണ്‍, സെയ ജിന്റോ, അനിതാ അനൂപ്, ലേഖ അജേഷ്, അങ്കണവാടി വര്‍ക്കര്‍ ലതിക എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?