വൈഎംസിഎ സബ് റീജിയന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിദ്യാഭ്യാസ സഹായ നിധി വിതരണവും 16ന് രാജകുമാരിയില്‍ 

വൈഎംസിഎ സബ് റീജിയന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിദ്യാഭ്യാസ സഹായ നിധി വിതരണവും 16ന് രാജകുമാരിയില്‍ 

Aug 15, 2026 - 16:06
 0
വൈഎംസിഎ സബ് റീജിയന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിദ്യാഭ്യാസ സഹായ നിധി വിതരണവും 16ന് രാജകുമാരിയില്‍ 
This is the title of the web page

ഇടുക്കി: വൈഎംസിഎ ഇടുക്കി സബ് റീജിയന്റെയും രാജകുമാരി യൂണിറ്റിന്റെയും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും വിദ്യാഭ്യാസ സഹായ നിധി വിതരണവും 16ന് നടക്കും. രാജകുമാരി മാര്‍ ബസോലിയോസ് ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് 2:30ന് നടക്കുന്ന പരിപാടി അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വൈഎംസിഎ വിമന്‍സ് ഫോറം, കേരള റീജിയന്‍ എന്നിവ സംയുക്തമായി നടപ്പാക്കുന്ന വിദ്യാഭ്യാസ സഹായ നിധിയുടെ വിതരണവും നടക്കും. സംസ്ഥാന ക്രിസ്ത്യന്‍ മൈനോറിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വൈഎംസിഎ കേരള റീജിയന്‍ വൈസ് ചെയര്‍മാന്‍ കുര്യന്‍ തൂമ്പുങ്കല്‍  പ്രതിഷ്ഠാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. മുന്‍ ചെയര്‍മാനും നാഷണല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗവുമായ ജോസ് നെറ്റിക്കാടന്‍ പുതിയ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സബ് റീജിയന്‍ ചടങ്ങിനോടൊപ്പം രാജകുമാരി വൈഎംസിഎ യൂണിറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സബ് റീജിയന്‍ ചെയര്‍മാന്‍ സനു വര്‍ഗീസ്, രാജകുമാരി യൂണിറ്റ് പ്രസിഡന്റ് ഒ എ ജോണ്‍, നിയുക്ത പ്രസിഡന്റ് പി യു സ്‌കറിയ, സെക്രട്ടറി അരുണ്‍ മാത്യു, കമ്മിറ്റിയംംഗം പോള്‍സണ്‍ കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow