വണ്ടിപ്പെരിയാറില്‍ ദേശീയപാത ഉപരോധിച്ച് ഭിന്നശേഷിക്കാരന്‍
വണ്ടിപ്പെരിയാറില്‍ ദേശീയപാത ഉപരോധിച്ച് ഭിന്നശേഷിക്കാരന്‍

ഇടുക്കി: കൊട്ടാരക്കര-ദിണ്ഡിക്കല്‍ ദേശീയപാത ഉപരോധിച്ച് ഭിന്നശേഷിക്കാരന്‍. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് നല്‍കിയ സ്ഥലത്ത് താല്‍ക്കാലിക തേങ്ങ വ്യാപാര സ്ഥാപനത്തിന് മുമ്പില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടെന്നാരോപിച്ചാണ് നടത്തിപ്പുകാരന്‍ ആത്മഹത്യ ഭീഷണിയുമായി രംഗത്തെത്തിയത്. പൊലീസും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് ഇയാളെ റോഡില്‍നിന്ന് മാറ്റി. ഇയാളുടെ സ്ഥാപനം സ്ഥിതിചെയ്യുന്നത് ടൗണിലെ പഞ്ചായത്തിന്റെ പാര്‍ക്കിങ് സ്ഥലത്താണ്. ഇവിടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതുമായി ബന്ധപ്പെട്ട് പലതവണ വാഹന ഉടമകളുമായി തര്‍ക്കം ഉണ്ടായിട്ടുണ്ട്. ഞായറാഴ്ച നല്ല തിരക്ക് അനുഭവപ്പെടുന്ന വണ്ടിപ്പെരിയാര്‍ ടൗണില്‍ ഇത്തരം സമര പരിപാടികള്‍ ആളുകളെ ബുദ്ധിമുട്ടിലാക്കും. പഞ്ചായത്തുതന്നെ പ്രശ്‌നത്തില്‍ ഇടപെട്ട് തീരുമാനം എടുക്കണമെന്നാണ് നാട്ടുകാരുടെയും പൊതുപ്രവര്‍ത്തകരുടെയും ആവശ്യം.
What's Your Reaction?






