മൂന്നാറില്‍ പരിശോധന ശക്തമാക്കി എംവിഡി: പ്രതിഷേധവുമായി ടാക്‌സി തൊഴിലാളികള്‍ രംഗത്ത്
മൂന്നാറില്‍ പരിശോധന ശക്തമാക്കി എംവിഡി: പ്രതിഷേധവുമായി ടാക്‌സി തൊഴിലാളികള്‍ രംഗത്ത്

ഇടുക്കി: മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അന്യായമായി പരിശോധന നടത്തി തങ്ങളെ ഉപദ്രവിക്കുവെന്ന ആരോപണവുമായി ഒരുവിഭാഗം ടാക്‌സി തൊഴിലാളികള്‍ രംഗത്ത്. തങ്ങളുടെ വാഹനങ്ങള്‍ മാത്രം തിരഞ്ഞ് പിടിച്ച് പരിശോധന നടത്തുന്നുവെന്നും തുടര്‍ച്ചയായി ഫൈന്‍ അടിച്ച് ജീവിതം വഴിമുട്ടിക്കുന്നുവെന്നും തൊഴിലാളികള്‍ ആരോപിച്ചു. എന്നാല്‍ വകുപ്പിന് ലഭിച്ച ചില പരാതികളുടെയും കൃത്യമായ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ വിശദീകരണം. ഡബിള്‍ ഡക്കര്‍ ബസിന്റെ ഉദ്ഘാടനത്തിനെത്തിയ ഗതാഗതവകുപ്പ് മന്ത്രിക്കുനേരെ ടാക്സി തൊഴിലാളികള്‍ കരിങ്കൊടി കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാറില്‍ പരിശോധന ശക്തമാക്കാന്‍ മന്ത്രി ഉത്തരവിട്ടത്. ഗതാഗത സൗകര്യം കുറവുള്ള തോട്ടം മേഖലകളില്‍ സര്‍വീസ് നടത്തുന്ന ടാക്സി വാഹനങ്ങള്‍ തിരഞ്ഞ് പിടിച്ച് നടത്തുന്ന അന്യായമായ പരിശോധന തങ്ങളുടെ ഉപജീവന മാര്‍ഗം ഇല്ലാതാക്കുന്നുവെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാക്സി തൊഴിലാളികള്‍.
What's Your Reaction?






