എസ്എന്‍ഡിപി യോഗം കട്ടപ്പന ശാഖയില്‍ യോഗധ്വനി നേതൃയോഗം ചേര്‍ന്നു
എസ്എന്‍ഡിപി യോഗം കട്ടപ്പന ശാഖയില്‍ യോഗധ്വനി നേതൃയോഗം ചേര്‍ന്നു

ഇടുക്കി: എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ ശാഖകളില്‍ നടത്തി വരുന്ന നേതൃയോഗം യോഗധ്വനി കട്ടപ്പന ശാഖയില്‍ ചേര്‍ന്നു. മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി യോഗം ഇന്നലെ, ഇന്ന്, നാളെ എന്നതാണ് പഠന ക്യാമ്പിന്റെ ചര്‍ച്ചാ വിഷയം. 200ലധികം വരുന്ന ശാഖയിലെ കുടുംബയോഗം, ശാഖായോഗം, കുമാരി സംഘം, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ആരോഗ്യമുള്ള സമൂഹം സൃഷ്ടിക്കപ്പെടണമെങ്കില്‍ ശ്രീനാരായണ ഗുരുദേവന്‍ ലോകത്തിന് നല്‍കിയിട്ടുള്ള വിശ്വമാനവിക സന്ദേശം ജനങ്ങളിലെത്തണം ഇതിനായി പരിശ്രമിക്കുകയെന്നതാണ് നമ്മുടെ പ്രധാനപ്പെട്ട കടമയെന്ന് ബിജു മാധവന്‍ പറഞ്ഞു. ശാഖായോഗം പ്രസിഡന്റ് സജീന്ദ്രന്‍ പുവാങ്കല്‍ അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ സോമന്‍, സെക്രട്ടറി പി ഡി ബിനു, വനിതാസംഘം പ്രസിഡന്റ് സി കെ വഝ, വൈസ് പ്രസിഡന്റ് ജയമോള്‍ സുകു, വൈസ് പ്രസിഡന്റ് സാബു അറയ്ക്കല്‍, യൂണിയന്‍ കമ്മിറ്റിയംഗം ലാലു പരുത്തപ്പാറ, മാനേജിങ് കമ്മിറ്റിയംഗങ്ങളായ പ്രദീപ് മുകളേല്‍, ദാസ് കറ്റുവീട്ടില്‍, മോഹനന്‍ സി ജി, സജി റ്റി വി, മനീഷ് മുടവനാട്ട്, കൃഷ്ണന്‍കുട്ടി പുതുപ്പറമ്പില്‍, അഭിജിത്ത് വിജയന്‍, തങ്കച്ചന്‍ പുളിക്കത്തടം, രാജന്‍ കെ കെ, വിനോദ് മുത്തലങ്ങല്‍, വനിതാസംഘം പ്രസിഡന്റ് ഷിബ വിജയന്‍, സെക്രട്ടറി ശാലിനി ശിവദാസ്, കുമാരി സംഘം പ്രസിഡന്റ് രേഷ്മ, സെക്രട്ടറി ശ്രുതി സാബു, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സനീഷ് പാറത്താഴത്ത്, സെക്രട്ടറി അമല്‍ കെ ഷാജി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






