വെള്ളത്തൂവല്‍ പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് വീല്‍ച്ചെയറുകളും വാക്കിങ് സ്റ്റിക്കുകളും നല്‍കി
വെള്ളത്തൂവല്‍ പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് വീല്‍ച്ചെയറുകളും വാക്കിങ് സ്റ്റിക്കുകളും നല്‍കി

ഇടുക്കി: വെള്ളത്തൂവല്‍ പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് വീല്‍ച്ചെയറുകളും വാക്കിങ് സ്റ്റിക്കുകളും വിതരണം ചെയ്തു. തോട്ടാപ്പുരയില്‍ പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ജോഷി ഉദ്ഘാടനം ചെയ്തു. 2024-25 വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ വയോജനക്ഷേമത്തിന് വകയിരുത്തിയിരുന്നു. 11 പേര്‍ക്ക് വിവിധ ഉപകരണങ്ങള്‍ നല്‍കി. പഞ്ചായത്തംഗം കെ ബി ജോണ്‍സന്‍ അധ്യക്ഷനായി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ ബിന്ദു, ജോമോള്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






