മന്നത്ത് പത്മനാഭന്റെ ജന്മദിനാഘോഷം കൊച്ചുകാമാക്ഷിയില്‍
മന്നത്ത് പത്മനാഭന്റെ ജന്മദിനാഘോഷം കൊച്ചുകാമാക്ഷിയില്‍

ഇടുക്കി: മന്നത്ത് പത്മനാഭന്റെ 148-ാമത് ജന്മദിനാഘോഷം കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരം ധര്‍മപാഠശാലയില്‍ നടന്നു. വിക്രം സാരഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മന്നത്ത് പത്മനാഭനാചാര്യന്റെ പൂര്‍ണാകായ പ്രതിമക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി. ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ അധ്യക്ഷനായി. യൂണിയന്‍ വൈസ് പ്രസിഡന്റ് എ കെ സുനില്‍കുമാര്‍, യൂണിയന്‍ സെക്രട്ടറി രവീന്ദ്രന്‍ എ ജെ. വനിതാ യൂണിയന്‍ പ്രസിഡന്റ് സുമാ രവീന്ദ്രന്‍, ശ്രീപത്മനാഭപുരം സംരക്ഷണസമിതി വൈസ് ചെയര്‍മാന്‍ കൊച്ചറ മോഹനന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 101 വനിതകള്‍ പങ്കെടുത്ത മെഗാതിരുവാതിരയും കലാപരിപാടികളും സംഘടിപ്പിച്ചു. യൂണിയന്‍ ഭരണസമിതി അംഗങ്ങളായ കെ ജി വാസുദേവന്‍ നായര്‍, കെ വി വിശ്വനാഥന്‍, ടി കെ അനില്‍കുമാര്‍, ടി പ്രദീപ്, ജി ശിവശങ്കരന്‍ നായര്‍, എം ആര്‍ ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






