പുറ്റടി ഹോളി ക്രോസ് കോളേജില്‍ 6ന് ബേര്‍ഡ് ക്യാമ്പസ് ഒരുക്കുന്നു
പുറ്റടി ഹോളി ക്രോസ് കോളേജില്‍ 6ന് ബേര്‍ഡ് ക്യാമ്പസ് ഒരുക്കുന്നു

ഇടുക്കി: നാഷണല്‍ ബേര്‍ഡ് ദിനത്തോടനുബന്ധിച്ച് ഇല നേച്ചര്‍ ക്ലബ്ബും പുറ്റടി ഹോളി ക്രോസ് കോളേജും ചേര്‍ന്ന് 6ന് ബേര്‍ഡ് ക്യാമ്പസ് ഒരുക്കുന്നു. പക്ഷികള്‍ക്കാവശ്യമായ ആവാസവ്യവസ്ഥ സൃഷ്ടിച്ച് വിവിധ പക്ഷിവര്‍ഗങ്ങളെ ക്യാമ്പസിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. അതിനായി ഭക്ഷണവും, ജല ലഭ്യതയും ഉറപ്പുവരുത്തും. സെമിനാറും പഠന ക്ലാസുകളും നടത്തും. ഇല നേച്ചര്‍ ക്ലബ്ബിന്റെ കോളജ് യൂണിറ്റ് ഉദ്ഘാടനവും നടക്കും. ക്ലബ്ബിന്റെ സംസ്ഥാന, ജില്ലാ ഭാരവാഹികള്‍, കോളേജ് അധികൃതര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, കോളേജ് എന്‍എസ്എസ് യൂണീറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
What's Your Reaction?






