കട്ടപ്പന ഉപജില്ലാ കലോത്സവം: ഇരട്ടയാര്‍ സെന്റ് തോമസ് കുതിക്കുന്നു
കട്ടപ്പന ഉപജില്ലാ കലോത്സവം: ഇരട്ടയാര്‍ സെന്റ് തോമസ് കുതിക്കുന്നു

ഇടുക്കി: കട്ടപ്പന ഉപജില്ലാ കലോത്സവത്തില്‍ രണ്ടാംദിനവും ഇരട്ടയാര്‍ സെന്റ് തോമസ് കുതിപ്പ് തുടരുന്നു. എച്ച്എസ്എസ് വിഭാഗത്തില്‍ 163 പോയിന്റുമായി ഇരട്ടയാര്‍ സെന്റ് തോമസ് ഒന്നാമത് തുടരുന്നു. മുരിക്കാശേരി സെന്റ് മേരീസ് 141 പോയിന്റുമായി രണ്ടാമതും കട്ടപ്പന സെന്റ് ജോര്‍ജ് 134 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്.
എച്ച്എസ് വിഭാഗത്തിലും ഇരട്ടയാര്‍ സെന്റ് തോമസ് ഒന്നാമതാണ്. 155 പോയിന്റ് നേടിയാണ് നേട്ടം. മുരിക്കാശേരി സെന്റ് മേരീസ് 132 പോയിന്റുമായി രണ്ടാമതും മേരികുളം സെന്റ് മേരീസ് 108 പോയിന്റോടെ മൂന്നാമതും തുടരുന്നു.
യുപി വിഭാഗത്തിലും ഇരട്ടയാര്‍ സെന്റ് തോമസാണ് ഒന്നാമത്. ഇതുവരെ 64 പോയിന്റ് കരസ്ഥമാക്കി. മുരിക്കാശേരി സെന്റ് മേരീസ് 58 പോയിന്റോടെ രണ്ടാമതും 57 പോയിന്റ് വീതം നേടി ശാന്തിഗ്രാം ഗാന്ധിജി ഇഎം എച്ച്എസും കൊച്ചറ എകെഎം യുപിഎസും മൂന്നാമതുമാണ്.
എല്‍പി വിഭാഗത്തില്‍ 55 പോയിന്റ് നേടി വെള്ളയാംകുടി സെന്റ് ജെറോംസ് ഒന്നാം സ്ഥാനത്തും കാഞ്ചിയാര്‍ സെന്റ് മേരീസ് എല്‍പിഎസ് 54 പോയിന്റുമായി രണ്ടാമതും 53 പോയിന്റ് നേടി ഇരട്ടയാര്‍ സെന്റ് തോമസ് മൂന്നാം സ്ഥാനത്തുമാണ്. കലോത്സവം വെള്ളിയാഴ്ച സമാപിക്കും.
What's Your Reaction?






