ഇടുക്കി: കട്ടപ്പന കൈരളി ജ ങ്ഷനുസമീപം ഈട്ടിമരവും തെങ്ങും അപകട ഭീഷണി സൃഷ്ടിക്കുന്നതായി പരാതി. കൈരളി ജങ്ഷന്‍ -സുവര്‍ണഗിരി റോഡിലാണ് 4 വീട്ടുകാര്‍ക്ക് ഭീഷണിയായി മരങ്ങള്‍ നില്‍ക്കുന്നത്. ഇത് വെട്ടിമാറ്റാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയില്‍ പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.നിലവില്‍ റോഡിലാണ് മരങ്ങളുടെ ചുവട് നില്‍കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശക്തമായ കാറ്റ് വീശുന്നതിനാല്‍ ഇവര്‍ ഭീതിയോടെയാണ് കഴിയുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങള്‍ വെട്ടിമാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.