മറയൂരില്‍ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു
മറയൂരില്‍ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു

ഇടുക്കി: മറയൂരില്‍ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു. ചട്ടമൂന്നാര്‍ ടോപ്പ് ഡിവിഷന്‍ സ്വദേശി ഗണേശനാണ് മരിച്ചത്. കന്നുകാലികള്‍ക്ക് തീറ്റക്കായി വൈദ്യുതി ലൈനിനുസമീപമുള്ള മരത്തിന്റെ ശിഖരങ്ങള്‍ മുറിക്കുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ടുണ്ടായ അപകടം വ്യാഴാഴ്ച രാവിലെയാണ് നാട്ടുകാര്‍ അറിയുന്നത്. രാത്രികാലത്ത് കാപ്പിത്തോട്ടത്തില്‍ കാവല്‍ ജോലിക്ക് പോകുമെന്ന് ഗണേശന്‍ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. ഇതിനാല്‍ കുടുംബാംഗങ്ങള്‍ അന്വേഷിച്ചിരുന്നില്ല. മറയൂര്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?






