എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് കരോള്‍ഗാന മത്സരത്തിലെ സമ്മാനങ്ങള്‍ വിതരണം ചെയ്തു
എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് കരോള്‍ഗാന മത്സരത്തിലെ സമ്മാനങ്ങള്‍ വിതരണം ചെയ്തു

ഇടുക്കി: എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് സംഘടിപ്പിച്ച സംയുക്ത ക്രിസ്മസ് ആഘോഷത്തിലെ കരോള്‍ഗാന മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. 5856 ലൈക്ക്‌സ് നേടി കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ ചര്‍ച്ച് ടീമാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. 4875 ലൈക്ക്സുമായി സെന്റ് ജോര്‍ജ് യാക്കോബായ ചര്‍ച്ച് ടീം രണ്ടാംസ്ഥാനവും 1245 ലൈക്ക്സുമായി കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ടീം മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഡിസംബര്‍ 15ന് നടന്ന പരിപാടിക്കുശേഷം 17മുതല്‍ 29ന് വൈകിട്ട് 5 വരെ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത കരോള്‍ ഗാനത്തിന് ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടിയ ടീമാണ് വിജയിച്ചത്. ഫാ. ബിനോയ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എച്ച്‌സിഎന്‍ മാനേജിങ് ഡയറക്ടര്‍ ജോര്‍ജി മാത്യു, വൈഎംസിഎ പ്രസിഡന്റ് രജിത്ത് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീമിന് കട്ടപ്പന എസ് മാര്‍ട്ട് നല്‍കുന്ന 10,001 രൂപയും, രണ്ടാം സ്ഥാനം നേടിയ ടീമിന് കട്ടപ്പന ട്രെഡിങ് കമ്പനി നല്‍കുന്ന 7,001 രൂപയും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന് കട്ടപ്പന സെറ കര്‍ട്ടന്‍സ് നല്‍കുന്ന 5,001 രൂപയുമാണ് സമ്മാനം. വിജയികളായ ടീമിലെ അംഗങ്ങള്‍ സമ്മാനം ഏറ്റുവാങ്ങി. വൈഎംസിഎ സെക്രട്ടറി കെ ജെ ജോസഫ്, എജുക്കേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ്, ട്രഷറര്‍ യു സി തോമസ്, എക്‌സിക്യൂട്ടീവ് അംഗം പി എം ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 27 വര്‍ഷമായി നടത്തുന്ന പരിപാടിയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായാണ് എച്ച്‌സിഎല്‍ ചാനലിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ മത്സരം സംഘടിപ്പിക്കുന്ന്ത്.
What's Your Reaction?






