വെള്ളിത്തിരയില്‍ ചുവടുറപ്പിക്കാന്‍ നെടുങ്കണ്ടത്തെ 'ട്വിന്‍സ്': അക്‌സയുടെയും അഭിയയുടെയും അരങ്ങേറ്റ ചിത്രം 12ന് തിയറ്ററുകളില്‍ 

വെള്ളിത്തിരയില്‍ ചുവടുറപ്പിക്കാന്‍ നെടുങ്കണ്ടത്തെ 'ട്വിന്‍സ്': അക്‌സയുടെയും അഭിയയുടെയും അരങ്ങേറ്റ ചിത്രം 12ന് തിയറ്ററുകളില്‍ 

Feb 7, 2026 - 11:33
 0
വെള്ളിത്തിരയില്‍ ചുവടുറപ്പിക്കാന്‍ നെടുങ്കണ്ടത്തെ 'ട്വിന്‍സ്': അക്‌സയുടെയും അഭിയയുടെയും അരങ്ങേറ്റ ചിത്രം 12ന് തിയറ്ററുകളില്‍ 
This is the title of the web page

ഇടുക്കി: വെള്ളിത്തിരയില്‍ ചുവടുറപ്പിക്കാനൊരുങ്ങി നെടുങ്കണ്ടം സ്വദേശികളായ ഇരട്ടകളായ അക്‌സയും അഭിയായും. ഇരുവരും ഇരട്ടകളായി തന്നെ വേഷമിടുന്ന കൂടോത്രം 12ന് തിയറ്ററുകളിലെത്തും. നടനും സംവിധായകനുമായ ബൈജു എഴുപുന്ന ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ സിനിമയിലൂടെയാണ് ഇരുവരും വെള്ളിത്തിരയിലെത്തുന്നത്. ആദ്യചിത്രത്തില്‍ തന്നെ ഇരട്ട സഹോദരികളായി മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ച ത്രില്ലിലാണ് ഇരുവരും. നെടുങ്കണ്ടം ഇളപ്പാനിക്കല്‍ ബിജു- ടിന്‍സി ദമ്പതികളുടെ മക്കളായ അക്‌സയും അഭിയയും അവിചാരിതമായാണ് അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. സിനിമയിലേയ്ക്ക് സംവിധായകന്‍ ബൈജു എഴുപുന്ന ഇരട്ടകുട്ടികളെ അന്വേഷിയ്ക്കുന്നതിനിടെ ഇരുവരുടെയും അമ്മയായ ടിന്‍സി ഫേസ്ബുക്കില്‍ പങ്കുവെച്ച കുട്ടികളുടെ ചിത്രം ചലച്ചിത്ര പിന്നണി പ്രവര്‍ത്തകര്‍ കാണുകയും അഭിനയിക്കാന്‍ അവസരം ലഭിക്കുകയുമായിരുന്നു. ചെമ്മണ്ണാര്‍ സെന്റ് സേവ്യയേഴ്സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളായ ഇരുവരും പഠനത്തില്‍ മിടുക്കരാണെങ്കിലും കലാരംഗത്ത് അധികം സജീവമായിരുന്നില്ല. സംവിധായകന്‍ ഒരുക്കിയ അഭിനയ കളരിയിലൂടെ പാഠങ്ങള്‍ മനസിലാക്കിയാണ് അഭ്രപാളിയില്‍ ചുവട് വെച്ചത്. സ്‌കൂളില്‍ അധ്യാപകരില്‍ നിന്നും സഹപാഠികളില്‍ നിന്നും മികച്ച പിന്തുണ ലഭിച്ചതോടെ ഇരുവരും അഭിനയിക്കാന്‍ ഉറച്ചു. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിയ്ക്കുന്ന സിനിമയില്‍ അണിയറ പ്രവര്‍ത്തകരായും അഭിനേതാക്കളായും നിരവധി ഇടുക്കികാര്‍ പങ്കാളികളായിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow