വനിതാ കമ്മിഷന്‍ അദാലത്ത്: ജില്ലയില്‍ 8 പരാതികള്‍ തീര്‍പ്പാക്കി
വനിതാ കമ്മിഷന്‍ അദാലത്ത്: ജില്ലയില്‍ 8 പരാതികള്‍ തീര്‍പ്പാക്കി

ഇടുക്കി: സംസ്ഥാന വനിതാ കമ്മിഷന്‍ ജില്ലാ അദാലത്തില്‍ എട്ട് പരാതികള്‍ തീര്‍പ്പാക്കി. സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമന്‍ മത്തായിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 34 പരാതികളാണ് പരിഗണനയ്ക്കു വന്നത്. മൂന്നെണ്ണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. 18 പരാതികള്‍ അടുത്ത അദാലത്തിലേക്കു മാറ്റി. മൂന്ന് പരാതികളില്‍ കൗണ്‍സിലിങ്ങിന് നിര്‍ദേശിക്കുകയും ചെയ്തു. കുടുംബപ്രശ്നങ്ങള്‍ ദാമ്പത്യബന്ധത്തിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന സാഹചര്യം സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമന്‍ മത്തായി പറഞ്ഞു. കുടുംബ വിഷയങ്ങളാണ് പ്രധാനമായും കമ്മിഷനു മുമ്പില്‍ വരുന്നത്. മദ്യവും മയക്കുമരുന്നും വിവാഹേതരബന്ധങ്ങളും കുടുംബ ബന്ധങ്ങളുടെ താളം തെറ്റിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. മാതാപിതാക്കളുടെ അമിതമായ ഇടപെടലും സൈ്വര്യമായ കുടുംബ പശ്ചാത്തലം ഇല്ലാതാക്കുന്നു. കുടുംബ ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുകയാണ് കമ്മിഷന്റെ പ്രധാന ചുമതലയെന്നും അഡ്വ. എലിസബത്ത് മാമന്‍ മത്തായി പറഞ്ഞു. ജില്ലാ വനിതാ പൊലീസ് സ്റ്റേഷനിലെയും വനിതാ സെല്ലിലെയും ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുത്തു.
What's Your Reaction?






