തോപ്രാംകുടി ശ്രീമഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ഉത്സവം സമാപിച്ചു
തോപ്രാംകുടി ശ്രീമഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ഉത്സവം സമാപിച്ചു

ഇടുക്കി: തോപ്രാംകുടി ശ്രീമഹാദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ഉത്സവം ആഘോഷിച്ചു. സൂര്യകാലടി മന സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടും മേല്‍ശാന്തി ബിജു വിശ്വംഭരന്‍ തിരുമേനി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. സമാപന ദിനത്തില്‍ വാത്തിക്കുടി ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന് നടന്ന വര്‍ണാഭമായ താലപ്പൊലി ഘോഷയാത്രയില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. വാദ്യമേളങ്ങളും ഗജവീരനും ഫ്‌ളോട്ടുകളും അകമ്പടിയായി. മൂവാറ്റുപുഴ അന്‍സല്‍ വോയിസിന്റെ ഗാനമേളയും അരങ്ങേറി. പ്രസിഡന്റ് ബിജു ബാലകൃഷ്ണന്‍, സെക്രട്ടറി പി സി സന്തോഷ്‌കുമാര്‍, വനിതാസംഘം പ്രസിഡന്റ് മണിയമ്മ ബാലകൃഷ്ണന്‍, സെക്രട്ടറി ഗ്രീഷ്മ മനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






