പോബ്‌സ് എസ്റ്റേറ്റ് ഉടമയുടെ വീട്ടുപടിക്കല്‍ ഹൈറേഞ്ച് എസ്റ്റേറ്റ് ലേബര്‍ യൂണിയന്റെ സത്യഗ്രഹം 13ന്
പോബ്‌സ് എസ്റ്റേറ്റ് ഉടമയുടെ വീട്ടുപടിക്കല്‍ ഹൈറേഞ്ച് എസ്റ്റേറ്റ് ലേബര്‍ യൂണിയന്റെ സത്യഗ്രഹം 13ന്
ഇടുക്കി: സമരങ്ങളും മന്ത്രിതല ചര്‍ച്ചകളും പരാജയപ്പെട്ടതോടെ പോബ്‌സ് എസ്റ്റേറ്റ് ഉടമയുടെ തിരുവല്ലയിലെ വീട്ടുപടിക്കല്‍ സമരം പ്രഖ്യാപിച്ച് ഹൈറേഞ്ച് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ എഐടിയുസി രംഗത്ത്. 13ന് പോബ്‌സ് ഉടമയുടെ വീട്ടുപടിക്കല്‍ സൂചനാ സത്യാഗ്രഹം നടത്തുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. കഴിഞ്ഞ 17 മാസമായി പോബ്‌സ് എസ്‌റ്റേറ്റിന്റ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന 6 തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. വിഷയത്തില്‍ മന്ത്രിതല ചര്‍ച്ചകളും പരാജയപ്പെട്ടതോടെയാണ് സമരം നടത്തുന്നത്. തൊഴിലാളി ജീവിതം ദുരിതത്തിലാഴ്ത്തിയ പോബ്‌സ് മാനേജ്‌മെന്റിനെ സഹായിക്കാന്‍ ചില ഭരണകക്ഷി യൂണിയനുകള്‍ ശ്രമിക്കുന്നുണ്ടെന്നും തൊഴില്‍ പ്രതിസന്ധി പരിഹരിച്ച് ശമ്പള കുടിശിഖയും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യാത്ത പക്ഷം തുടര്‍ സമരം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറിയും എച്ച്ഇഎല്‍ യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റുമായ കെ സലിംകുമാര്‍, യൂണിയന്‍ പ്രസിഡന്റ് എം ആന്റണി, സെക്രട്ടറി സോബിത് സോമന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?