കട്ടപ്പനയില്‍ വിരുന്നുകാരനായി നീലക്കോഴി

കട്ടപ്പനയില്‍ വിരുന്നുകാരനായി നീലക്കോഴി

Nov 11, 2026 - 12:09
 0
കട്ടപ്പനയില്‍ വിരുന്നുകാരനായി നീലക്കോഴി
This is the title of the web page

ഇടുക്കി: തീരപ്രദേശങ്ങളിലും ചതുപ്പുനിലങ്ങളിലും മാത്രമായി കണ്ടുവരുന്ന നീലക്കോഴി കട്ടപ്പനയില്‍ വിരുന്നുകാരനായി. കുന്തളംപാറ വട്ടുകുന്നേല്‍പ്പടി ചുമലപ്പറമ്പില്‍ ഷിജിന്റെ വീട്ടുമുറ്റത്താണ് ചൊവ്വാഴ്ച രാത്രി പക്ഷിയെ കണ്ടത്. ഗ്രേ ഹെഡഡ് സ്വാംഫന്‍ അല്ലെങ്കില്‍ പര്‍പ്പിള്‍ സ്വാംഫന്‍ എന്നതാണ് ശാസ്ത്രീയ നാമം. തൃശൂര്‍ ജില്ലയിലെ തീരപ്രദേശങ്ങളിലും കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലെ ചതുപ്പുനിലങ്ങളിലുമാണ് ഇവറ്റകളെ കൂടുതലായി കണ്ടുവരുന്നത്.
നീലയും വയലറ്റും കലര്‍ന്ന ശരീരവും ചുവന്ന കൊക്കും തലയിലെ ചുവന്ന ആവരണവുമാണ് നീലക്കിളിയുടെ പ്രത്യേകത. മറ്റ് പക്ഷികളുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട് എത്തിയതാണെന്ന് കരുന്നു. ഷിജിനും കുടുംബവും രാത്രി തീറ്റയുംവെള്ളവും നല്‍കി പരിപാലിച്ച ശേഷം ബുധനാഴ്ച രാവിലെ പറത്തിവിട്ടു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow