അയ്യപ്പന്‍കോവില്‍ പൂവന്തിക്കുടിയിൽ പുലിയെ കണ്ടതായി അഭ്യൂഹം
അയ്യപ്പന്‍കോവില്‍ പൂവന്തിക്കുടിയിൽ പുലിയെ കണ്ടതായി അഭ്യൂഹം
ഇടുക്കി: അയ്യപ്പന്‍കോവില്‍ ആലടി പൂവന്തിക്കുടി ഉന്നതിയില്‍ പുലിയെ കണ്ടതായി അഭ്യൂഹം. ആറേക്കര്‍ കിണറ്റുകര കെ ജി രാമനാണ് തിങ്കളാഴ്ച രാത്രി 7.30ഓടെ വീടിന്റെ പരിസരത്തുള്ള സംരക്ഷണഭിത്തിക്കുമുകളില്‍ പുലിയെ കണ്ടത്. ഉടന്‍ വീടിനുള്ളില്‍ കയറിയശേഷം സമീപവാസികളെ ഫോണില്‍ വിവരമറിയിച്ചു. തുടര്‍ന്ന് വാര്‍ഡിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും ജാഗ്രതാ നിര്‍ദേശം നല്‍കി. നാട്ടുകാര്‍ സംഘടിച്ച് പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ചൊവ്വാഴ്ച രാവിലെ കാക്കത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും സ്ഥലത്ത് പരിശോധന നടത്തി. പുരയിടത്തില്‍ ഇലകള്‍ വീണുകിടക്കുന്നതിനാല്‍ കാല്‍പ്പാടുകളില്ല. പൂച്ചപ്പുലിയാകാനും സാധ്യതയുണ്ടെന്നാണ് ഇവരുടെ മറുപടി. പെരിയാര്‍ കടുവാസങ്കേതത്തിന്റെ അതിര്‍ത്തി പ്രദേശമാണിവിടം. ക്യാമറ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?