വണ്ടിപ്പെരിയാര്‍ വാളാര്‍ഡി - മേപ്പരട്ട് റോഡ് തകര്‍ന്നു: വാഹനയാത്ര ദുഷ്‌കരം
വണ്ടിപ്പെരിയാര്‍ വാളാര്‍ഡി - മേപ്പരട്ട് റോഡ് തകര്‍ന്നു: വാഹനയാത്ര ദുഷ്‌കരം
ഇടുക്കി: വണ്ടിപ്പെരിയാര്‍ വാളാര്‍ഡി - മേപ്പരട്ടിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍. ഫാക്ടറി ജങ്ഷന്‍ മുതല്‍ മേപ്പരട്ട് വരെയുള്ള ഭാഗം പൊട്ടിപ്പൊളിഞ്ഞ് കുഴികള്‍ രൂപപ്പെട്ടിട്ട് നാളുകളേറെയായി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഇതിനായുള്ള തുക അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. വണ്ടിപ്പെരിയാറില്‍നിന്ന് കട്ടപ്പന, ഇടുക്കി മേഖലകളിലേക്ക് പോകാനുള്ള എളുപ്പമാര്‍ഗംകൂടിയാണിത്. നിരവധി തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലേക്കുള്ള ഏക യാത്രാമാര്‍ഗം ഓട്ടോറിക്ഷയാണ്. എന്നാല്‍ തകര്‍ന്ന റോഡിലൂടെ സഞ്ചരിക്കുന്നത് വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുമെന്നതിനാല്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ ഇങ്ങോട്ടേയ്ക്കുള്ള ഓട്ടം ഒഴിവാക്കുകയാണ് പതിവ്. ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് മേഖലയിലേക്കുള്ള യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?