വനംവകുപ്പിന്റെ വിത്തൂട്ട് പദ്ധതിക്ക് മൂന്നാര്‍ മേഖലയില്‍ തുടക്കം
വനംവകുപ്പിന്റെ വിത്തൂട്ട് പദ്ധതിക്ക് മൂന്നാര്‍ മേഖലയില്‍ തുടക്കം

ഇടുക്കി: വനംവകുപ്പ് നടപ്പിലാക്കുന്ന വിത്തൂട്ട് പദ്ധതിക്ക് മൂന്നാര്‍ മേഖലയില്‍ തുടക്കം. അഡ്വ എ രാജ എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. മനുഷ്യ - വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഇടമലക്കുടി കേപ്പക്കാട് വനമേഖലയില്‍ രണ്ടായിരത്തോളം വിത്തുണ്ടകള്‍ പദ്ധതിയുടെ ഭാഗമായി വിതറി. വന്യമൃഗങ്ങള്‍ക്ക് തീറ്റയുടെ ലഭ്യത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വനത്തിനുള്ളില്‍ നടപ്പിലാക്കുന്ന ഫുഡ് ഫോഡര്‍ വാട്ടര്‍ പദ്ധതിയുടെ ഭാഗമായാണ് വിത്തൂട്ട് പദ്ധതിയും നടപ്പിലാക്കുന്നത്. വിത്തുണ്ടകളുടെ വിതരണം സംസ്ഥാന വനംവകുപ്പും, പീച്ചി വനഗവേഷണകേന്ദ്രവും ചേര്‍ന്നാണ് നടപ്പിലാക്കുന്നത്. വനങ്ങളുടെ ആരോഗ്യം പ്രാദേശിക സസ്യങ്ങളുടെ സാന്നിധ്യവുമായി ബന്ധമുള്ളതും അധിനിവേശവും സസ്യങ്ങളുടെ ബാഹുല്യവും കാട്ടുതീയുമെല്ലാം വനത്തിന്റെ ആരോഗ്യം നശിക്കാന്‍ കാരണമാകുന്നു. ഇത് മനുഷ്യ വന്യജീവി സംഘര്‍ഷം വര്‍ധിക്കാന്‍ ഇടയാക്കിയെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. വനത്തിന്റെ ആരോഗ്യം തിരിച്ച് പിടിക്കുന്നതിനൊപ്പം മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നാര്‍ റെയിഞ്ച് ഓഫീസര്‍ ബിജു, മാങ്കുളം ഫോറസ്റ്റ് റെയിഞ്ച് ഉദ്യോഗസ്ഥര്‍, ഇടമലക്കുടി നിവാസികള്‍, വിവിധ എന്‍ജിയോ അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
What's Your Reaction?






