ലൈഫ് പദ്ധതി ആനുകൂല്യം കൈപ്പറ്റിയ അനര്‍ഹര്‍ നിരവധി: വീടുകള്‍ നിര്‍മിച്ച് വാടകയ്ക്ക് നല്‍കുന്നു
ലൈഫ് പദ്ധതി ആനുകൂല്യം കൈപ്പറ്റിയ അനര്‍ഹര്‍ നിരവധി: വീടുകള്‍ നിര്‍മിച്ച് വാടകയ്ക്ക് നല്‍കുന്നു

ഇടുക്കി: ജില്ലയില്‍ അനധികൃതമായി നിരവധിപേര്‍ ലൈഫ് പദ്ധതി ആനുകൂല്യം കൈപ്പറ്റിയതായി പരാതി. ഇത്തരത്തില്‍ നിര്‍മിച്ച വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതായും ആക്ഷേപം. സ്വന്തമായി വീടും സ്ഥലവും വരുമാന മാര്‍ഗമുള്ളവര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പട്ടികയില്‍ കൈപ്പറ്റി നിരവധി വീടുകള്‍ സ്വന്തമാക്കിയതായി പരാതിയുണ്ട്. ഇവര്‍ വീടുകള്‍ വാടകയ്ക്ക് നല്‍കി പണം സമ്പാദിക്കുന്നു. മറ്റുചിലര്‍ ലൈഫ് പദ്ധതി വീട് നിര്‍മിച്ചശേഷം പൂട്ടിയിട്ടിരിക്കുകയാണ്. സ്വന്തമായുള്ള മറ്റ് വീടുകളിലാണ് ഇവര്‍ താമസിക്കുന്നത്. വാത്തിക്കുടി പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ പ്രകാശില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മൂന്ന് കുടുംബങ്ങള്‍ക്കായി മൂന്ന് സെന്റ് പതിച്ചുനല്‍കി 4 ലക്ഷം വീതം മുടക്കി കോണ്‍ക്രീറ്റ് വീട് നിര്‍മിച്ച് നല്‍കിയിരുന്നു. എന്നാല്‍ മൂന്നെണ്ണവും ഉടമസ്ഥന്‍ താമസിക്കാതെ കിടക്കുകയാണ്. ഇതിലൊന്ന് സര്‍ക്കാര്‍ ഉദോഗസ്ഥന്‍ കൈക്കാലാക്കി വാടകയ്ക്ക് നല്‍കിയശേഷം പഞ്ചായത്തിലെ മറ്റൊരു സ്ഥലത്ത് സ്വന്തമായി താമസിക്കുകയുമാണ്. 2015-20 കാലഘട്ടങ്ങളിലാണ് ലൈഫ് ഭവന പദ്ധതിയില്‍ വീട് നിര്‍മിച്ച് നല്‍കിയതെന്നും അവിടെ ആരും താമസിക്കുന്നുമില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. വാത്തിക്കുടി പഞ്ചായത്തില്‍ അന്വേഷണ കമ്മിഷന്‍ ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ രാഷ്ട്രീയ സ്വാധീനത്താല്‍ യാതൊരു നടപടിയുണ്ടായില്ല. ദൂരഹിതരും, ഭവനരഹിതരും ഏറെയുള്ള ജില്ലയില്‍ വീടുകള്‍ അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ നല്‍കണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
What's Your Reaction?






