ചൊക്കനാട് ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം: അന്വേഷണം വഴിമുട്ടി
ചൊക്കനാട് ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം: അന്വേഷണം വഴിമുട്ടി
ഇടുക്കി: ചൊക്കനാട് തേയില ഫാക്ടറിയില്‍ ആറുമാസം മുമ്പ് സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം നിലച്ചു. കേസ് ഏറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് വിസമ്മതിച്ചതോടെയാണ് അന്വേഷണം വഴിമുട്ടിയത്. കഴിഞ്ഞ ഓഗസ്റ്റ് 23നാണ കന്നിമല ഫാക്ടറി ഡിവിഷനിലെ സെക്യൂരിറ്റി ജീവനക്കാരന്‍ രാജപാണ്ടിയെ ക്വാര്‍ട്ടേഴ്‌സില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയിലും കഴുത്തിലുമായി 9 മുറിവുകള്‍ ഉണ്ടായിരുന്നു. മൂന്നാര്‍ ഡിവൈഎസ്പി ഉള്‍പ്പെടുന്ന 18 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്. 150ലേറെ ആളുകളുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചു. മറ്റ് ശാസ്ത്രീയ പരിശോധനകളും നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. കൊലപാതകസ്ഥലത്തെ രക്തക്കറയുടെ പരിശോധനയും നടത്തിയിരുന്നു. നിരവധിപേരെ നുണപരിശോധനയ്ക്കും വിധേയരാക്കിയിട്ടും പ്രതികളെക്കുറിച്ച് സൂചനപോലും ലഭിച്ചില്ല. തുടര്‍ന്നാണ് നവംബറില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് ശുപാര്‍ശ ചെയ്തത്.
What's Your Reaction?