സേനാപതി ഇല്ലിപ്പാലത്തിന്റെ പുനര്‍നിര്‍മാണം ഉടന്‍: ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് അഡ്വ. സേനാപതി വേണു എംഎല്‍എ

സേനാപതി ഇല്ലിപ്പാലത്തിന്റെ പുനര്‍നിര്‍മാണം ഉടന്‍: ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് അഡ്വ. സേനാപതി വേണു എംഎല്‍എ

Jul 9, 2026 - 13:28
 0
സേനാപതി ഇല്ലിപ്പാലത്തിന്റെ പുനര്‍നിര്‍മാണം ഉടന്‍: ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് അഡ്വ. സേനാപതി വേണു എംഎല്‍എ
This is the title of the web page

ഇടുക്കി: സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയതോടെ രാജകുമാരി, സേനാപതി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇല്ലിപ്പാലത്തിന്റെ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കും. ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് അഡ്വ. സേനാപതി വേണു എംഎല്‍എ അറിയിച്ചു. വരുംദിവസങ്ങളില്‍ ടെന്‍ഡര്‍ നടപടി ആരംഭിക്കും. ജീര്‍ണാവസ്ഥയിലുള്ള പാലം മഴക്കാലത്തെ അതിജീവിക്കുമോയെന്ന ആശങ്കയിലായിരുന്നു പ്രദേശവാസികള്‍. ബിഎം ബിസി നിലവാരത്തില്‍ റോഡ് നവീകരിച്ചിട്ടും കാലപ്പഴക്കംചെന്ന പാലം പുനര്‍ നിര്‍മിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
കുടിയേറ്റ കാലത്താണ് ഇരുപഞ്ചായത്തുകളെയും ബന്ധിപ്പിച്ച് മുരിക്കുംതൊട്ടി- വട്ടപ്പാറ- മേലേചെമ്മണ്ണാര്‍- ഉടുമ്പന്‍ചോല റോഡില്‍ പന്നിയാര്‍ പുഴയ്ക്ക് കുറുകെ പാലം നിര്‍മിച്ചത്. ഇരുപഞ്ചായത്തുകളിലെയും ആളുകള്‍ക്ക് എളുപ്പത്തില്‍ ഉടുമ്പന്‍ചോല താലൂക്ക് ആസ്ഥാനത്തേയ്ക്ക് എത്തിച്ചേരാനുള്ള പാതയാണിത്. 2022ല്‍ 10 കോടി രൂപ മുതല്‍മുടക്കില്‍ റോഡ് ബിഎം ബിസി നിലവാരത്തില്‍ നവീകരിച്ചതോടെ വാഹനത്തിരക്ക് വര്‍ധിച്ചു. മികച്ച നിലവാരത്തിലുള്ള റോഡിലെ ഇടുങ്ങിയ പാലം വലിയൊരു യാത്രാതടസമായി.
2022ല്‍ പിഡബ്ല്യുഡി പരിശോധന നടത്തി 2.37 കോടിയുടെ രൂപരേഖ സമര്‍പ്പിച്ചെങ്കിലും ഫണ്ട് അനുവദിച്ചില്ല. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ബജറ്റില്‍ തുക അനുവദിച്ചിരിക്കുന്നത്. കൂടാതെ, കുളപ്പാരച്ചാലില്‍നിന്ന് പാലത്തിലേക്കുള്ള വരുന്ന അപ്രോച്ച് റോഡും ഇതിനോടൊപ്പം പൂര്‍ത്തീകരിക്കാനുള്ള നടപടി തുടങ്ങി. പാലവും അപ്രോച്ച് റോഡും പൂര്‍ത്തിയാകുന്നതോടെ മേഖലകളുടെ ആളുകളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow