സമയക്രമം പാലിക്കാതെ കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സര്‍വീസുകള്‍: സ്വകാര്യ ബസുകളുടെ വരുമാനത്തില്‍ വന്‍ ഇടിവ്

സമയക്രമം പാലിക്കാതെ കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സര്‍വീസുകള്‍: സ്വകാര്യ ബസുകളുടെ വരുമാനത്തില്‍ വന്‍ ഇടിവ്

Jul 9, 2026 - 15:02
 0
സമയക്രമം പാലിക്കാതെ കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സര്‍വീസുകള്‍: സ്വകാര്യ ബസുകളുടെ വരുമാനത്തില്‍ വന്‍ ഇടിവ്
This is the title of the web page

ഇടുക്കി: കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതി സ്വകാര്യ ബസ് വ്യവസായ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാക്കിയതോടെ സര്‍വീസുകള്‍ അവസാനിപ്പിക്കാനൊരുങ്ങി ഉടമകള്‍. യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ വരുമാനം വന്‍തോതില്‍ ഇടിഞ്ഞു. ഇത് തൊഴിലാളികളെയും സാമ്പത്തിക ബുദ്ധിമുട്ടിലാക്കുന്നു. ഒരേ റൂട്ടില്‍ സ്വകാര്യ ബസിനൊപ്പം സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പലപ്പോഴും സമയക്രമം പാലിക്കുന്നില്ല. സ്വകാര്യ ബസുകളുടെ മുന്നിലും പിന്നിലുമായി തോന്നുംപടിയാണ് സര്‍വീസ് നടത്തുന്നതെന്നും ഇത് കളക്ഷന്‍ കുറയ്ക്കുന്നതായും ഉടമകള്‍ പറയുന്നു.
ഇന്ധനവില വര്‍ധന, ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവ്, വാഹന നികുതി, ഇന്‍ഷുറന്‍സ്, അറ്റകുറ്റപ്പണി, സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിലക്കയറ്റം, ജീവനക്കാരുടെ ശമ്പളം, ഡ്രൈവര്‍- കണ്ടക്ടര്‍ ക്ഷാമം തുടങ്ങിയവ സ്വകാര്യ ബസ് വ്യവസായത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു.
സമയക്രമത്തില്‍ ചെറിയ വീഴ്ചയുണ്ടായാല്‍ സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയെടുക്കുന്ന മോട്ടോര്‍ വാഹന വകുപ്പ്, കെഎസ്ആര്‍ടിസി സര്‍വീസുകളെയും ഇതേ മാനദണ്ഡത്തില്‍ പരിശോധിക്കണമെന്നാണ് ആവശ്യം. പൊതുഗതാഗത രംഗത്ത് കെഎസ്ആര്‍ടിസിക്കും സ്വകാര്യ ബസുകള്‍ക്കും നിയമങ്ങളും സമയക്രമവും പരിശോധനയും ഒരുപോലെ ബാധകമാക്കണമെന്നും ഉടമകളും തൊഴിലാളി സംഘടനകളും ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow