പാമ്പാടുംപാറ ആശാന്‍പടി അങ്കണവാടിയുടെ പുതിയ കെട്ടിട നിര്‍മാണം ആരംഭിച്ചു

പാമ്പാടുംപാറ ആശാന്‍പടി അങ്കണവാടിയുടെ പുതിയ കെട്ടിട നിര്‍മാണം ആരംഭിച്ചു

Jul 15, 2026 - 16:44
 0
പാമ്പാടുംപാറ ആശാന്‍പടി അങ്കണവാടിയുടെ പുതിയ കെട്ടിട നിര്‍മാണം ആരംഭിച്ചു
This is the title of the web page

ഇടുക്കി: പാമ്പാടുംപാറ ആശാന്‍പടി അങ്കണവാടിയുടെയും മിനി കമ്മ്യൂണിറ്റി ഹാളിന്റെയും നിര്‍മാണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ് നിര്‍മാണോദ്ഘാടനം നടത്തി. ദേവഗിരി ചെരുവിളയില്‍ സി ടി രാജന്‍ സൗജന്യമായി വിട്ടുകൊടുത്ത അഞ്ച് സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. 25 വര്‍ഷമായി വാടക കെട്ടിടത്തിലായിരുന്നു അങ്കണവാടിയുടെ പ്രവര്‍ത്തനം. 20 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ഇരുനിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നില മിനി കമ്മ്യൂണിറ്റി ഹാള്‍ ആയി ഉപയോഗിക്കാനാകും. പഞ്ചായത്തംഗങ്ങളായ തങ്കമ്മ രാജന്‍, രാധാകൃഷ്ണപിള്ള, ഷാജി മരുതോലില്‍, വിഷ്ണു ശ്രീമന്ദിരം, ഉഷാ സുധാകരന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബിന്ദു, സി ടി രാജു, ബിന്‍സി വട്ടോത്ത്, വി പി പ്രതീഷ് എന്നിവര്‍ സംസാരിച്ചു

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow