ഓപ്പറേഷന്‍ തൂഫാന്‍: പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ഇന്റര്‍-കോളേജിയേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി

ഓപ്പറേഷന്‍ തൂഫാന്‍: പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ഇന്റര്‍-കോളേജിയേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി

Jul 15, 2026 - 16:58
 0
ഓപ്പറേഷന്‍ തൂഫാന്‍: പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ഇന്റര്‍-കോളേജിയേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി
This is the title of the web page

ഇടുക്കി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പുളിയന്‍മല ക്രൈസ്റ്റ് കോളേജും വണ്ടന്‍മേട് കിസാന്‍ സര്‍വീസ് സൊസൈറ്റിയും ചേര്‍ന്ന് ഇന്റര്‍-കോളേജിയേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുവതലമുറയില്‍ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുക, കായികരംഗത്തിലൂടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. കോളേജ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബോടെ മത്സരങ്ങള്‍ ആരംഭിച്ചത്. കട്ടപ്പന നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി കിക്ക് ഓഫ് ചെയ്തു. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള മികച്ച ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ മൂലമറ്റം സെന്റ് ജോസഫ് അക്കാദമി ഒന്നാം സ്ഥാനവും ലബ്ബക്കട ജെപിഎം കോളേജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് അഡ്വ. സേനാപതി വേണു എംഎല്‍എ ട്രോഫികള്‍ വിതരണം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ക്രൈസ്റ്റ് വിങ്സ് ക്ലബിന്റെ ഉദ്ഘാടനം കട്ടപ്പന ഡിവൈഎസ്പി  വി ടി ഷാജന്‍ നിര്‍വഹിച്ചു. കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ വി ആര്‍ സജി വിദ്യാര്‍ത്ഥികള്‍ക്കുള്ള ബാഡ്ജ് വിതരണവും വണ്ടന്‍മേട് എസ്ഐ ബിനോയി എബ്രഹാം ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എംവി ജോര്‍ജുകുട്ടി അധ്യക്ഷനായി. കിസാന്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് മോണ്‍സി ബേബി സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow