നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് യു പി സ്‌കൂളില്‍ കോ-കരിക്കുലര്‍ ആക്ടിവിറ്റികള്‍ തുടങ്ങി
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് യു പി സ്‌കൂളില്‍ കോ-കരിക്കുലര്‍ ആക്ടിവിറ്റികള്‍ തുടങ്ങി
ഇടുക്കി: വിദ്യാര്‍ഥികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് യു പി സ്‌കൂളില്‍ കോ-കരിക്കുലര്‍ ആക്ടിവിറ്റികള്‍ക്ക് തുടക്കമായി. പാഠ്യവിഷയങ്ങളിലെ അറിവിനൊപ്പം കുട്ടികളിലെ കലാ-കായിക അഭിരുചികളും കഴിവുകളും കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ ബുധനാഴ്ചകളിലും സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളില്‍ വിവിധ മേഖലകളിലെ പ്രഗത്ഭരായ അധ്യാപകരാണ് ക്ലാസുകള്‍ നയിക്കുന്നത്. സംഗീതം, നൃത്തം, ബാന്‍ഡ്, ചെണ്ട, അബാക്കസ്, കുങ്ഫു, കരാട്ടെ, ചിത്രരചന, ഐ ടി, ഫാഷന്‍ ഡിസൈനിങ്, യോഗ, സ്‌കേറ്റിങ്, ഫുട്‌ബോള്‍, ചെസ് തുടങ്ങി വിവിധ വിഷയങ്ങളിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. പാഠ്യപഠനത്തോടൊപ്പം വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയും കായികമികവും വളര്‍ത്തിയെടുക്കുന്നതിനും ഭാവിയില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിക്കാന്‍ അവരെ പ്രാപ്തരാക്കുന്നതിനുമാണ് കോ-കരിക്കുലര്‍ ആക്ടിവിറ്റികള്‍ക്ക് സ്‌കൂള്‍ നേതൃത്വം നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
What's Your Reaction?