ഉപ്പുതോട്ടില്‍ മദ്യപിച്ച് വീട്ടിലെത്തിയ ബന്ധു ഗൃഹനാഥനെ മര്‍ദിച്ചതായി പരാതി 

ഉപ്പുതോട്ടില്‍ മദ്യപിച്ച് വീട്ടിലെത്തിയ ബന്ധു ഗൃഹനാഥനെ മര്‍ദിച്ചതായി പരാതി 

Aug 19, 2026 - 16:29
 0
ഉപ്പുതോട്ടില്‍ മദ്യപിച്ച് വീട്ടിലെത്തിയ ബന്ധു ഗൃഹനാഥനെ മര്‍ദിച്ചതായി പരാതി 
This is the title of the web page

ഇടുക്കി: ഉപ്പുതോട്ടില്‍ രാത്രിയില്‍ മദ്യപിച്ച് വീട്ടില്‍ കയറി ഗൃഹനാഥനെ മര്‍ദിക്കുകയും വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി പരാതി. ഉപ്പുതോട് ടൗണിനുസമീപം വാടകയ്ക്ക് താമസിക്കുന്ന മേലേചിന്നാര്‍ കാരമുള്ളില്‍ ലിജോ മാത്യു തങ്കമണി പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ലിജോയും ഭാര്യയും കുഞ്ഞും സമീപത്തുതന്നെയുള്ള ഭാര്യയുടെ ബന്ധുവിന്റെ വീട്ടില്‍ വിവാഹ ചടങ്ങുകള്‍ക്കായി പോയിരുന്നു. അവിടെവച്ച് മദ്യപിച്ച് നിന്നിരുന്ന ബന്ധുക്കളില്‍ ചിലരുമായി ലിജോ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തന്നെ മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ ഭാര്യയും കുഞ്ഞുമായി ഓടി തന്റെ വീട്ടില്‍ കയറുകയും പിന്നാലെ ശകാരവര്‍ഷവുമായി വന്ന ഭാര്യയുടെ ബന്ധുകൂടിയായ റോയി എന്ന വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതി. പൊലീസിനെ വിളിച്ച് സഹായം തേടിയതിനുശേഷമാണ് ഉറങ്ങാന്‍ കഴിഞ്ഞതെന്ന് ലിജോ പറയുന്നു. എന്നാല്‍ പിറ്റേദിവസം  താന്‍ കൊടുത്ത പരാതിയില്‍  പൊലീസ് കേസ് എടുക്കാന്‍ തയാറായില്ലെന്നും കേസെടുക്കാതെ പോകിെന്നു പറഞ്ഞപ്പോഴാണ് എഫ്‌ഐആര്‍ പോലും തയാറാക്കിയതെന്നുമാണ് ആരോപണം. വീണ്ടും ആക്രമണം ഉണ്ടാകുമോയെന്ന ഭയത്താല്‍ വീട് മാറുവാന്‍ ഒരുങ്ങുകയാണ് ലിജോയും കുടുംബവും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow