പടമുഖം സ്‌നേഹമന്ദിരത്തില്‍ ഓണോത്സവം തുടങ്ങി

പടമുഖം സ്‌നേഹമന്ദിരത്തില്‍ ഓണോത്സവം തുടങ്ങി

Aug 19, 2026 - 15:23
 0
പടമുഖം സ്‌നേഹമന്ദിരത്തില്‍ ഓണോത്സവം തുടങ്ങി
This is the title of the web page

ഇടുക്കി: മുരിക്കാശേരി പടമുഖം സ്‌നേഹമന്ദിരത്തില്‍ ഓണോത്സവം 2026' ആഘോഷങ്ങള്‍ക്ക് തുടക്കമായി. തിരുവോണം വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന ഓണാഘോഷ പരിപാടികള്‍ കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഐഎഎസ് ഉദ്ഘാടനം ചെയ്തു. സ്‌നേഹമന്ദിരത്തിലെ മക്കള്‍ക്ക് ഓണക്കോടി സ്വന്തം ചെലവില്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ കലക്ടര്‍ ഏര്‍പ്പെടുത്തി. വൈവിധ്യമാര്‍ന്ന കലാ-കായിക മത്സരങ്ങള്‍, മഹാബലി എഴുന്നള്ളത്ത്, പുലികളി എന്നിവയുള്‍പ്പെടെ വിപുലമായ ആഘോഷപരിപാടികള്‍ നടക്കും. സ്‌നേഹമന്ദിരത്തിലെ അന്തേവാസികള്‍ക്കുള്ള വിഭവസമൃദ്ധമായ ഓണസദ്യയുടെ ചെലവുകള്‍ വഹിക്കുന്നത് അമേരിക്കയിലെ ഫ്‌ലോറിഡ കേരള സമാജമാണ്. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് അധ്യക്ഷനായി. ഡയറക്ടര്‍ ഡോ. ബ്രദര്‍ രാജു വി സി, ജില്ലാ പഞ്ചായത്തംഗങ്ങളായ ഷൈനി സജി, മിനി സാബു, ബ്ലോക്ക് പഞ്ചായത്തംഗം ഡോളി സുനില്‍, പഞ്ചായത്തംഗങ്ങളായ ബോബസ് കെ. എം, ഡിക്ലാര്‍ക്ക് സെബാസ്റ്റ്യന്‍, വിത്സണ്‍ പുതിയാകുന്നേല്‍, അഭിലാഷ് പാലക്കാട്ട്, കെ എം ജലാലുദീന്‍, ജോര്‍ജ് അമ്പഴം, ഷൈനി രാജു, നിവ്യ രാജു,ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ ജെയ്ന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow