കെവിവിഇഎസ് കുമളി യൂണിറ്റ് വനിതാ വിങ് ഓണാഘോഷം നടത്തി 

കെവിവിഇഎസ് കുമളി യൂണിറ്റ് വനിതാ വിങ് ഓണാഘോഷം നടത്തി 

Aug 19, 2026 - 15:17
 0
കെവിവിഇഎസ് കുമളി യൂണിറ്റ് വനിതാ വിങ് ഓണാഘോഷം നടത്തി 
This is the title of the web page

ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം ഉദ്ഘാടനം ചെയ്തു. 
അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിന്ദു സന്തോഷ് പണിക്കരെയും കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മജോ കാരിമുട്ടത്തെയും അനുമോദിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. വനിതാ വിങ്ങ് യൂണിറ്റ് പ്രസിഡന്റ് കുസുമം ജോസഫ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ആന്‍സി ജയിംസ് സന്ദേശം നല്‍കി. യൂണിറ്റ് ജനറല്‍ സെക്രട്ടറി ബിന്ദു ഷിജു, വൈസ് പ്രസിഡന്റ് ഷീന സാജു, ട്രഷറര്‍ ഷൈജ നൗഷാദ്, കെവിവിഇഎസ് യൂണിറ്റ് സെക്രട്ടറി പി എന്‍ രാജു, ട്രഷറര്‍ ഫിറോസ് ഖാന്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow