എഴുകുംവയല്‍ ഇരട്ടക്കൊലപാതകം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നത് വൈകും: ലഹരിക്ക് അടിമയായ അജീഷിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എഴുകുംവയല്‍ ഇരട്ടക്കൊലപാതകം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നത് വൈകും: ലഹരിക്ക് അടിമയായ അജീഷിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Aug 19, 2026 - 15:09
Aug 19, 2026 - 15:17
 0
എഴുകുംവയല്‍ ഇരട്ടക്കൊലപാതകം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നത് വൈകും: ലഹരിക്ക് അടിമയായ അജീഷിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
This is the title of the web page

ഇടുക്കി: എഴുകുംവയല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങുന്നത്  വൈകും. ലഹരിക്ക് അടിമയായ പ്രതി അജീഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൈക്കാട്രി വിഭാഗത്തില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ വൈകുന്നത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയാല്‍ മാത്രമേ കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകു. കഴിഞ്ഞ ദിവസമാണ് ലഹരിക്കടിമയായ അജീഷ് അച്ഛനെയും അമ്മയെയും വെട്ടി കൊലപ്പെടുത്തിയത്. ഇയാള്‍ ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ചിരുന്നതായും ഇവിടെ നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവ് തുടര്‍ച്ചയായി മുടങ്ങിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി ഇയാള്‍ നിരന്തരം കലഹത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അനുമാനം. കൊലപാതക ദിവസം രാവിലെ പ്രതി മാതാവിനോട് പണം ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ മാതാവ് ഇത് നിഷേധിച്ചതായും നാട്ടുകാര്‍ പറയുന്നു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് നിഗമനം. അജീഷ് നല്‍കിയ മൊഴിപ്രകാരം പിശാചില്‍നിന്ന് മോചിപ്പിച്ച് മാതാപിതാക്കളെ സ്വര്‍ഗത്തിലേക്ക് അയച്ചുവെന്നാണ് പറഞ്ഞത്. മൊഴിയില്‍ ഏറെയും പരസ്പര വിരുദ്ധങ്ങളായ കാര്യങ്ങളാണ് പരാമര്‍ശിച്ചത്. ഇതിനാല്‍ തന്നെയാണ് പ്രതിയുടെ മാനസിക ആരോഗ്യനില തൃപ്തികരമായ ശേഷം കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്യലിന് പൊലീസ് ഒരുങ്ങിയത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow