മൂന്നാറിനെ നെഞ്ചോടുചേര്‍ത്ത കലാകാരന്‍: ഓര്‍മകളില്‍ പി ഭാരതിരാജ
മൂന്നാറിനെ നെഞ്ചോടുചേര്‍ത്ത കലാകാരന്‍: ഓര്‍മകളില്‍ പി ഭാരതിരാജ
ഇടുക്കി: അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ പി ഭാരതിരാജയുടെ ഇഷ്ടയിടമായിരുന്നു മൂന്നാര്‍ വിനോദസഞ്ചാരകേന്ദ്രം. കാല്‍നടയായി മഴ നനഞ്ഞ് മൂന്നാറിന്റെ കാഴ്ചകള്‍ ആസ്വദിച്ചിരുന്ന കലാകാരനായിരുന്നു. തമിഴ്‌നാട് തേനി സ്വദേശിയായ അദ്ദേഹത്തിന് ഇടുക്കിയുമായി അടുത്തബന്ധമുണ്ട്.
തേനിയുടെ കാര്‍ഷിക- ഗ്രാമീണ കാഴ്ചകള്‍ ആസ്വദിച്ചുവളര്‍ന്ന ഭാരതിരാജയ്ക്ക് എന്നും മൂന്നാറിന്റെ സൗന്ദര്യത്തോട് പ്രിയമായിരുന്നു. 2006ല്‍ നടന്ന മൂന്നാര്‍മേളയുടെ സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടകമായിരുന്നു. അന്ന് നാട് ഒന്നടങ്കമാണ് ഭാരതിരാജ എന്ന തേനിയുടെ ചിന്നസാമിയെ വരവേറ്റത്. അന്നത്തെ ദേവികുളം എംഎല്‍എ എ കെ മണി ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്നു.
വാഹനത്തില്‍ കയറാതെ കാല്‍നടയായി മഴ നനഞ്ഞ് മൂന്നാര്‍ കാഴ്ചകള്‍ ആസ്വദിച്ചു. പ്രസംഗത്തില്‍ മൂന്നാറിന്റെ സൗന്ദര്യത്തെ പുകഴ്ത്തി. അതുവരെ മൂന്നാറില്‍ എത്താന്‍ സാധിക്കാതിരുന്നതിന്റെ പരിഭവവും പങ്കുവെച്ചു. നിലയ്ക്കാത്ത ഹര്‍ഷാരവത്തോടെയാണ് അദ്ദേഹത്തിന്റെ വാക്കുകളെ എതിരേറ്റത്. 2006ലെ മേളയ്ക്കുശേഷം പലതവണ ഭാരതിരാജ ബോഡിമെട്ട് ചുരംകടന്ന് മൂന്നാറിലെത്തി.
What's Your Reaction?