വണ്ടിപ്പെരിയാര്‍ പഴയ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു: കാല്‍നടയാത്രികര്‍ക്ക് ഭീഷണി: 'കണ്ണൊന്നുതെറ്റിയാല്‍ പെരിയാറില്‍ പതിക്കും'

വണ്ടിപ്പെരിയാര്‍ പഴയ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു: കാല്‍നടയാത്രികര്‍ക്ക് ഭീഷണി: 'കണ്ണൊന്നുതെറ്റിയാല്‍ പെരിയാറില്‍ പതിക്കും'

Jun 10, 2026 - 12:10
Jun 10, 2026 - 12:12
 0
വണ്ടിപ്പെരിയാര്‍ പഴയ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു: കാല്‍നടയാത്രികര്‍ക്ക് ഭീഷണി: 'കണ്ണൊന്നുതെറ്റിയാല്‍ പെരിയാറില്‍ പതിക്കും'
This is the title of the web page

ഇടുക്കി: നൂറ്റാണ്ടിലേറെ പഴക്കമുള്ള വണ്ടിപ്പെരിയാര്‍ പഴയപാലത്തിന്റെ കൈവരി തകര്‍ന്നതോടെ കാല്‍നട, വാഹനയാത്രികര്‍ക്ക് ഭീഷണി. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വശങ്ങളിലേക്ക് മാറുന്ന കാല്‍നടയാത്രികര്‍ ഒരുനിമിഷം കണ്ണൊന്നുതെറ്റിയാല്‍ പെരിയാറില്‍ പതിക്കാനും ജീവഹാനിയുണ്ടാകാനും സാധ്യതയുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച പാലത്തിന് നിലവില്‍ ബലക്ഷയമില്ല. എന്നാല്‍ ഇരുമ്പ് പൈപ്പില്‍ നിര്‍മിച്ച കൈവരികള്‍ തുരുമ്പെടുക്കുകയും കുറച്ചുഭാഗം നശിക്കുകയുംചെയ്തു.
പാലത്തിലൂടെ ടൗണിലേക്ക് എത്തുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രികര്‍, വാഹനങ്ങള്‍ കടന്നുപോകുന്നസമയം വശങ്ങളിലേക്ക് മാറുമ്പോള്‍ അബദ്ധത്തില്‍ പെരിയാറിലേക്ക് വീഴാനുള്ള സാധ്യത നിലനില്‍ക്കുന്നു.
തകര്‍ന്ന ഭാഗങ്ങളില്‍ രാഷ്ട്രീയ, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ രണ്ടുവര്‍ഷം മുമ്പ് മുള ഉപയോഗിച്ച് താല്‍കാലിക കൈവരി നിര്‍മിച്ചിരുന്നു. അടിയന്തരമായി പാലത്തിന്റെ കൈവരികള്‍ നിര്‍മിക്കാനും കാല്‍നടയാത്ര സുരക്ഷിതമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow