ഭൂവിഷയത്തില്‍ ഇടത് വലത് മുന്നണികള്‍ ജില്ലയെ വഞ്ചിച്ചു: ബിജെപി 

ഭൂവിഷയത്തില്‍ ഇടത് വലത് മുന്നണികള്‍ ജില്ലയെ വഞ്ചിച്ചു: ബിജെപി 

Sep 19, 2026 - 18:13
 0
ഭൂവിഷയത്തില്‍ ഇടത് വലത് മുന്നണികള്‍ ജില്ലയെ വഞ്ചിച്ചു: ബിജെപി 
This is the title of the web page

ഇടുക്കി: ഭൂവിഷയത്തില്‍ ഇടത് വലത് മുന്നണികള്‍ ജില്ലയെ വഞ്ചിച്ചെന്ന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വ്യക്തമായും സ്ഥിരമായും തീരുമാനമെടുക്കാമെന്നിരിക്കെ മുന്നണികള്‍ പരസ്പരം പഴിചാരുക മാത്രമാണ് ചെയ്യുന്നത്. ഓരോ തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും മുന്നണികള്‍ ജില്ലയിലെ ഗ്രാമങ്ങളില്‍ പ്രാദേശിക യോഗങ്ങള്‍ വിളിച്ച് കസ്തൂരിരംഗന്‍ മാധവ ഗാഡ്കില്‍ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് ശാശ്വത പരിഹാരം കാണുമെന്ന് പറയും. എന്നാല്‍ യാതൊരുവിധ നടപടികളും ഇക്കാര്യത്തില്‍ കൈക്കൊള്ളുന്നില്ല. പരിസ്ഥിതി ലോല മേഖലയുടെ പേരില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനങ്ങളെ ഈ മുന്നണികള്‍ ബലിയാടാക്കുന്നത് ഇടുക്കിയിലാണ്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ വലതുപക്ഷവും വലതുപക്ഷം ഭരിക്കുമ്പോള്‍ ഇടതുപക്ഷവും പരസ്പരം പഴിചാരുന്നതല്ലാതെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയുമായി ബന്ധപ്പെട്ട് ശാശ്വത പരിഹാരം കാണാന്‍ ഇവര്‍ ശ്രമിച്ചിട്ടില്ല. കൃത്യമായ രേഖകളോടുകൂടി വിശദമായിട്ടുള്ള കണക്കുകള്‍ നിരത്തിയുള്ള ഒരു റിപ്പോര്‍ട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കൊടുക്കാന്‍ നാളിതുവരെയായി ഇവിടുത്തെ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. കര്‍ണാടക പോലുള്ള സംസ്ഥാനങ്ങള്‍ വനത്തിന് പുറത്ത് ഇഎസ്എ നടപ്പാക്കില്ലെന്ന് നിയമ നിര്‍മാണം നടത്തിയപ്പോള്‍ കേരളത്തില്‍ ഇത് നടപ്പായില്ല. സാറ്റലൈറ്റ് സര്‍വേക്ക് പകരം ഗ്രൗണ്ട് റിയാലിറ്റി സര്‍വേ നടത്തി കൃഷി ഭൂമിയും, വനഭൂമിയും, റവന്യൂ ഭൂമിയും, ജനവാസ മേഖലയും, ടൗണ്‍ഷിപ്പുകളും കൃത്യമായി വേര്‍തിരിച്ച് കൃത്യമായ കണക്കുകൊടുക്കാത്തതും വനഭൂമിയുടെ വിസ്തൃതൃതിയെക്കുറിച്ച് വനംവകുപ്പും റവന്യൂ വകുപ്പും സര്‍ക്കാരിനുവേണ്ടി വാദിക്കുന്ന അഭിഭാഷകരും ഏജന്‍സികളും കൊടുക്കുന്ന റിപ്പോര്‍ട്ടുകളിലെ വൈരുദ്ധ്യവും സര്‍ക്കാരുകളുടെ പിടിപ്പുകേടാണ്. ഭൂവിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുഖേന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയെ കണ്ടു സൗത്ത് ജില്ലാ കമ്മിറ്റി ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം ഉണ്ടാക്കും. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സാമൂഹിക സാംസ്‌കാരിക കാര്‍ഷിക സംഘടനകളെയും വിശ്വാസത്തില്‍ എടുത്തുകൊണ്ട് ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്നും ജില്ലയുടെ വികസനത്തിനായി ബിജെപി കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി എന്‍ പ്രസാദ് എന്നിവരും പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow