വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ ആയില്യ പൂജ നടത്തി
വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ ആയില്യ പൂജ നടത്തി
ഇടുക്കി: വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ തുലാമാസ ആയില്യ പൂജകള്‍ നടത്തി. ക്ഷേത്രം മേല്‍ശാന്തി ജയശങ്കര്‍ പി നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. നാഗ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും സമ്പത്തിനും ദോഷങ്ങള്‍ മാറുന്നതിനുംവേണ്ടിയാണ് തുലാമാസത്തിലെ ആയില്യം നാളില്‍ നാഗ പൂജ നടത്തുന്നത്. വണ്ടിപ്പെരിയാറിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധിയായ ഭക്തര്‍ പങ്കെടുത്തു. ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കി.
What's Your Reaction?

