പീരുമേട് ഐഎച്ച്ആര്‍ഡി കോളേജ് കുട്ടിക്കാനത്ത് പരിസ്ഥിതിദിനം ആചരിച്ചു
പീരുമേട് ഐഎച്ച്ആര്‍ഡി കോളേജ് കുട്ടിക്കാനത്ത് പരിസ്ഥിതിദിനം ആചരിച്ചു

ഇടുക്കി: പീരുമേട് ഐഎച്ച്ആര്‍ഡി കോളേജ് പരിസ്ഥിതി ദിനത്തില്‍ കുട്ടിക്കാനത്ത് ക്ലൈമറ്റ് പോളിക്രൈസിസ് എന്ന വിഷയത്തില്‍ കൂട്ടായ്മ നടത്തി. പെരിയാര്‍ ടൈഗര്‍ കണ്‍സെര്‍വഷന്‍ ഫൗണ്ടേഷന്‍ നേച്ചര്‍ എഡ്യൂക്കേഷന്‍ ഓഫീസര്‍ സേതു പാര്‍വതി ഉദ്ഘാടനം ചെയ്തു. പീരുമേട് സ്റ്റേഷനിലെ എസ്.സിപിഒ ഷാനു മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ സതീഷ് വര്‍ഗീസ് സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് പരിസ്ഥിതി ദിന സന്ദേശം നല്‍കല്‍, സിഗ്‌നേച്ചര്‍ കാമ്പയിന്‍, പരിസ്ഥിതി ഗാനാലാപനം എന്നിവ നടത്തി. വിദ്യാഥാര്‍ഥികളും എന്‍സിസി കേഡറ്റുകളും എന്‍എസ്എസ് വോളന്റിയര്‍മാരും അധ്യാപകരും പങ്കെടുത്തു.
What's Your Reaction?






