ജില്ലയില്‍ 7 റിസോഴ്‌സ് അധ്യാപക ഒഴിവ്

ജില്ലയില്‍ 7 റിസോഴ്‌സ് അധ്യാപക ഒഴിവ്

Jun 6, 2025 - 16:18
 0
ജില്ലയില്‍ 7 റിസോഴ്‌സ് അധ്യാപക ഒഴിവ്
This is the title of the web page

ഇടുക്കി: ജില്ലയിലെ 7 വിദ്യാഭ്യാസ ഉപജില്ലകളില്‍നിന്ന് യു.പി, എച്ച്എസ് വിഭാഗങ്ങളിലേക്ക് റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 9ന് രാവിലെ 10ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ നടക്കും. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവയുമായി നേരിട്ട് ഹാജരാകണം. നിയമിതരാവുന്നവര്‍ സ്‌കൂള്‍ പ്രവൃത്തി സമയത്തിന് മുമ്പും ശേഷവും കുട്ടികള്‍ക്ക് പരിശീലനം നല്‍കേണ്ടതും സ്‌കൂള്‍ പ്രവൃത്തിദിനം മുഴുവന്‍ സമയവും സ്‌കൂളില്‍ ഹാജരാകേണ്ടതുമാണ്. യോഗ്യത: ബി.എ ഇംഗ്ലീഷും(കമ്യൂണിക്കേറ്റീവ്/ലിറ്ററേച്ചര്‍/ഫങ്ഷണല്‍) ടി.ടി.സി,/ഡി.എഡ്/ഡി.ഇ.എല്‍.എഡ്/ബി.എഡ് (ഇംഗ്ലീഷ്). എം.എ ഇംഗ്ലീഷ്(കമ്യൂണിക്കേറ്റീവ്/ലിറ്ററേച്ചര്‍/ഫങ്ഷണല്‍), അസാപ് സ്‌കില്‍ ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് പരിശീലനം, അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ എന്നിവ. ഫോണ്‍: 04862 222996.

What's Your Reaction?

like

dislike

love

funny

angry

sad

wow