സംരംഭകര്‍ക്കായി കളമശേരിയില്‍ ത്രിദിന പരിശീലനം
സംരംഭകര്‍ക്കായി കളമശേരിയില്‍ ത്രിദിന പരിശീലനം

ഇടുക്കി: എംഎസ്എംഇ സംരഭങ്ങളെ നൂതന ഡിജിറ്റല്‍ സാങ്കതിക വിദ്യ ഉപയോഗിച്ച് വളര്‍ത്തുന്നതിനായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓണ്‍ട്രപ്രോണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ നേതൃത്വത്തില്‍ 11 മുതല്‍ 13 വരെ കളമശേരി ക്യാമ്പസില്‍ ഡിജിറ്റലൈസേഷന്‍ ഓഫ് എംഎസ്എംഇ എന്ന വിഷയത്തില്‍ പരിശീലനം നടത്തും. നിലവില്‍ സംരംഭമുള്ളവര്‍ക്കും പുതിയ സംരഭകര്‍ക്കും പങ്കെടുക്കാം. പൊതുവിഭാഗത്തിന് റെസിഡന്‍ഷ്യല്‍ 2950 രൂപയാണ് ഫീസ്(ഭക്ഷണം, താമസം, സ്റ്റേഷനറി, ജിഎസ്ടി ഉള്‍പ്പെടെ). നോണ്‍ റെസിഡന്‍ഷ്യല്‍ 1200 രൂപയാണ് ഫീസ്.(ഉച്ചഭക്ഷണം, സ്റ്റേഷനറി, ജി.എസ്.ടി ഉള്‍പ്പെടെ). പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് റെസിഡന്‍ഷ്യല്‍ 1800 രൂപയും(ഭക്ഷണം, താമസം, സ്റ്റേഷനറി, ജിഎസ്ടി ഉള്‍പ്പെടെ), നോണ്‍ റസിഡന്‍ഷ്യല്‍ 800 രൂപയുമാണ് ഫീസ്(ഉച്ചഭക്ഷണം, സ്റ്റേഷനറി, ജിഎസ്ടി ഉള്‍പ്പെടെ). താല്‍പര്യമുള്ളവര്‍ www.kied.info എന്ന വെബ്‌സൈറ്റില്‍ 9ന് മുമ്പാണി അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്കാണ് അവസരം. ഫോണ്‍: 0484 2532890, 2550322, 9188922800.
What's Your Reaction?






