തെരഞ്ഞെടുപ്പ് മുന്നൊരുക്കം: തോപ്രാംകുടിയില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി
തെരഞ്ഞെടുപ്പ് മുന്നൊരുക്കം: തോപ്രാംകുടിയില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി
ഇടുക്കി: മുരിക്കാശേരി പൊലീസും ഇന്‍ഡോ ടിബിറ്റണ്‍ ബോര്‍ഡര്‍ പൊലീസും ചേര്‍ന്ന് തോപ്രാംകുടി ടൗണില്‍ റൂട്ട് മാര്‍ച്ച് നടത്തി. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ പോളിങ് സ്റ്റേഷനുകളിലും ടൗണുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. എസ്‌ഐമാരായ കെ വി ജോസഫ്, രജിത്ത് നാഥ്, എഎസ്‌ഐമാരായ പ്രിന്‍സ് ജോസഫ്, ജോഷിമോന്‍ ജോസഫ്, ഹാജിറ കെ ഇ, ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് ജേക്കബ് രാംസര്‍ലിയന്റെ നേതൃത്വത്തില്‍ ഹിമാചല്‍ പ്രദേശ് ഹെഡ് ക്വോര്‍ട്ടറിലെ 30 ഇന്‍ഡോ ടിബിറ്റണ്‍ ബോര്‍ഡര്‍ പൊലീസും റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു.
What's Your Reaction?