വാത്തിക്കുടിയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ മെഡിക്കല്‍ ക്യാമ്പ് നടത്തി
വാത്തിക്കുടിയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ മെഡിക്കല്‍ ക്യാമ്പ് നടത്തി
ഇടുക്കി: വാത്തിക്കുടി പഞ്ചായത്തും ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയും ചേര്‍ന്ന് പകര്‍ച്ചവ്യാധി പ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തംഗം അഭിലാഷ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. എച്ച് വണ്‍ എന്‍ വണ്‍, ഇന്‍ഫ്‌ളുവന്‍സ, ഡെങ്കിപ്പനി തുടങ്ങിയ വിവിധ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മനുഷ്യരുടെ സ്വാഭാവികമായ പ്രതിരോധശക്തി വര്‍ധിപ്പിക്കുവാനും വിവിധങ്ങളായ രോഗലക്ഷങ്ങള്‍ക്കുള്ള ചികിത്സ നല്‍കുവാനും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പെരുംന്തൊട്ടി വാര്‍ഡ് അംഗം ബിന്ദു സന്തോഷ് അധ്യക്ഷയായി. ഡോ. സ്റ്റെഫി വര്‍ഗീസ്, ഡോ.ആഷ്ലി ഐസക്, മെഡിക്കല്‍ ഓഫീസര്‍ ഡോ.സിദ്ധിഖുല്‍ അക്ബര്‍, എംപിഎച്ച്ഡബ്ല്യു അമലു ജോയി, എഡിഎസ് ഭാരവാഹികളായ മിനി മാത്യു, മിനി സുരേഷ്, എല്‍സമ്മ ഫ്രാന്‍സിസ്, വന്ദന വിഷ്ണു, ബിന്‍സി ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?
